കേരളത്തില്‍ യു.ഡി.എഫ് തരംഗം: ചെന്നിത്തല
ആറ്റിങ്ങല്‍: അഞ്ചുവര്‍ഷം കൊണ്ട് നാടിനാകെ ദുരിതം വിതച്ച മോദിഭരണത്തെ താഴെയിറക്കാനും മതേരത്വത്തെ കാത്തുസൂക്ഷിക്കാനും കോണ്‍ഗ്രസിനു മാത്രമേ കഴിയൂവെന്നും കേരളത്തില്‍ യു.ഡി.എഫ് തരംഗമാണ് നിലവിലുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരിന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും യു.ഡി.എഫ് നേടും. പിണറായി ഭരണത്തില്‍ കേരള ജനത നരകയാതന അനുഭവിക്കുകയാണ്.
കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ സമയമില്ലാത്ത സര്‍ക്കാര്‍ മന്ത്രിമാര്‍ക്കു പറന്നുനടക്കാനും ഹെലികോപ്റ്റര്‍ വാങ്ങാനും തിരക്കു കൂട്ടുകയാണ്. ശബരിമല പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഭക്തരെ വേട്ടയാടി. വനിതാ മതിലിന്റെ പേരില്‍ വിശ്വാസികളെ വഞ്ചിച്ചു. എന്നാല്‍ കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണ്. ചര്‍ച്ച് ബില്ലിലൂടെ ക്രിസ്ത്യന്‍ വിശ്വാസികളെയും പള്ളികളില്‍ സ്ത്രീകളെ കയറ്റണമെന്ന് പറഞ്ഞ് എല്ലാ വിശ്വാസങ്ങളെയും ചവിട്ടിമെതിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്.
വികസന മുരടിപ്പുള്ള ആറ്റിങ്ങലില്‍ ഭരണരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച വികസനം സൃഷ്ടിക്കാന്‍ കഴിയുന്ന അടൂര്‍ പ്രകാശിന്റെ വിജയം ഉറപ്പാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കരകുളം കൃഷ്ണപിള്ള, വര്‍ക്കല കഹാര്‍, എന്‍. ശക്തന്‍, പാലോട് രവി, കെ.എസ് ശബരിനാഥ്, തോന്നയ്ക്കല്‍ ജമാല്‍, ചന്ദ്രബാബു, സുദര്‍ശനന്‍, എം.എ ലത്തീഫ്, മനോജ് കുമാര്‍, വി. ജയകുമാര്‍, എച്ച്.പി ഷാജി, പി. ഉണ്ണികൃഷ്ണന്‍, എസ്. കൃഷ്ണകുമാര്‍, എം.ജെ ആനന്ദ്, വിശ്വനാഥന്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."