HOME
DETAILS
MAL
ഇന്നും നാളെയും മഴ കുറയും
backup
June 18 2020 | 04:06 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
കാലവര്‍ഷമെത്തിയാല്‍ ചില ദിവസങ്ങളില്‍ മഴ വിട്ടുനില്‍ക്കുന്നത് സാധാരണമാണെന്നും രണ്ടു ദിവസത്തിന് ശേഷം ശക്തമായ മഴ തിരിച്ചെത്തുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.
ഇന്നും നാളെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തി കുറഞ്ഞ മഴ ലഭിക്കാനാണ് സാധ്യത. ശനിയാഴ്ച ആലപ്പുഴ, കോട്ടയം ,ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അറബിക്കടലില്‍ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."