ജൈവമാലിന്യത്തില്‍ നിന്ന് വൈദ്യുതി പ്ലാന്റ്: നിവേദനം നല്കി
തിരുവനന്തപുരം: പെരിങ്ങമ്മല പഞ്ചായത്തില്‍ അതീവ പരിസ്ഥിതിക ദുര്‍ബല പ്രദേശത്ത്, ജൈവ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പ്ലാന്റ് നടപ്പാക്കാനുള്ള നീക്കത്തിനെതിരേ അഗസ്ത്യമല ബയോസ്ഫിയര്‍ കണ്‍സര്‍വേഷന്‍ ഫോറം മുഖ്യമന്ത്രി പിണറായി വിജയനും വനം, കൃഷി മന്ത്രിമാര്‍ക്കും നിവേദനം നല്കി.
കൃത്യമായ പരിശോധനകള്‍ക്കും പാരിസ്ഥിതികാഘാത പഠനങ്ങള്‍ക്കും ശേഷം മാത്രമേ ഇത്തരത്തിലൊരു പ്ലാന്റ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താന്‍ പാടുള്ളൂ. പ്ലാന്റ് സ്ഥാപിക്കുന്നതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളു അഭിപ്രായം മുഖവിലക്കെടുക്കുകയും പ്രദേശവാസികളെ പദ്ധതിയെക്കുറിച്ച് ബോധ്യപ്പെടുത്തുകയും വേണം. മാലിന്യം സംസ്കരിക്കുകയെന്നതാണ് ഏറ്റവും വലിയ പരിസ്ഥിതി പ്രവര്‍ത്തനം.
അത് എല്ലാവരുടേയും ഉത്തരവാദിത്വമാണ്. അതിനു വേണ്ടി കൃത്യമായ സംവിധാനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള മാലിന്യ സംസ്കരണ സംവിധാനം നടപ്പിലാക്കണമെന്ന് നിവേദനത്തിലൂടെ ചെയര്മാന് എം. ഷിറാസ് ഖാനും ജനറല്‍ സെക്രട്ടറി വി.എസ് പ്രമോദും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."