ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പെടുത്തിയ നേപ്പാള്‍ ഭൂപടത്തിന് ഉപരി സഭയുടെ അംഗീകാരം
കാഠ്മണ്ഡു: ഇന്ത്യന്‍ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലിയും അംഗീകരിച്ചു. ദേശീയ അംസബ്ലിയില്‍ ഒരാള്‍ പോലും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തില്ല.
ഭൂപടത്തിന്റെ ബില്‍ നേരത്തെ നേപ്പാള്‍ പാര്‍ലമെന്റില്‍ പാസായിരുന്നു. നേപ്പാള്‍ പാര്‍ലമെന്റിലെ ആകെ അംഗസംഖ്യയായ 275ല്‍ 258പേരും പുതിയ ഭൂപടത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസ്സായത്. ഇന്ത്യയുടെ ഭൂപ്രദേശങ്ങളായ ലുപലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ ഉള്‍പ്പെടുത്തിയാണ് പുതിയ ഭൂപടം. ഈ പ്രദേശങ്ങള്‍ സ്വന്തമാണെന്നാണ് അവരുടെ അവകാശ വാദം.
ദേശീയ അംസബ്ലി ബില്‍ പാസാക്കിയ ശേഷം ഇത് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഇതിനു ശേഷമാണ് ബില്‍ ഭരണഘടനയില്‍ ചേര്‍ക്കുക.
അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെട്ട് സമവായ ചര്‍ച്ചകള്‍ക്കായി ഇന്ത്യ നീക്കം നടത്തുന്നതിനിടയിലാണ് നേപ്പാളിന്റെ ഭാഗത്തു നിന്ന് പ്രകോപനപരമായ നടപടിയുണ്ടായത്. ഭൂപടം നിലനില്‍ക്കുന്നതല്ലെന്നും അതിര്‍ത്തി സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളുടെ ധാരണയ്ക്ക് എതിരാണെന്നുമായിരുന്നു കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."