ആശങ്കയകലാതെ കേരളം: ഇന്ന് 97 പേര്‍ക്ക് കൊവിഡ്: 89 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ക്ക് രോഗമുക്തി. ഒരു മരണമുണ്ടായി. കണ്ണൂരില്‍ എക്സൈസ് വകുപ്പിലെ ഡ്രൈവറാണ് മരിച്ചത്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഒരുപോലെ ആശങ്കയും അതുപോലെ ആശ്വാസവും പകരുന്ന ഒരു ദിവസം കൂടിയാണിന്ന്. രോഗം ബാധിച്ചതിന്റെ ഏതാണ്ട് അത്രതന്നെ രോഗമുക്തിയുമുണ്ടായതാണ് ആശ്വാസം പകരുന്നത്.
രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര് വിദേശങ്ങളില്‍ നിന്നു വന്നവരാണ്. 29 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരും.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ കണക്ക്: മഹാരാഷ്ട്ര 12, ദില്ലി 7, തമിഴ്നാട് 5, ഹരിയാന, ഗുജറാത്ത് 2 വീതം, ഒറീസ് 1. ഫലം നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, കണ്ണൂര്‍ 4, എറണാകുളം 4, തൃശ്ശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കാസര്‍കോട് 11.
ഫലം പോസിറ്റീവായവര്‍: പാലക്കാട് 14, കൊല്ലം13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9 ,എറണാകുളം തൃശ്ശൂര്‍ ഇടുക്കി 6 വീതം, തിരുവനന്തപുരം കോഴിക്കോട് 5 വീതം മലപ്പുറം കണ്ണൂര്‍ 4 വീതം കാസര്‍കോട് 3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."