ത്യാഗരാജ സംഗീതോത്സവം 28 മുതല്‍
കണ്ണൂര്‍: കണ്ണൂര്‍ സംഗീതസഭയുടെ സംഗീതരത്‌നം അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് ത്യാഗരാജ സംഗീതോത്സവം 28 മുതല്‍ 30 വരെ നടക്കും. ഐ.എം.എ ഹാളില്‍ നടക്കുന്ന സംഗീതോത്സവം 28നു വൈകുന്നേരം 5.30ന് വിജിലന്‍സ് സ്‌പെഷ്യല്‍ ജഡ്ജ് കെ. ബൈജുനാഥ് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്നു ശങ്കര്‍ സുരേഷിന്റെ സംഗീതകച്ചേരി. 29നു ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് മുഖ്യാതിഥിയാവും. ആറിനു യുവകലാഭാരതി കല്യാണപുരം എസ്. അരവിന്ദന്റെ സംഗീതകച്ചേരിയും നടക്കും.
30നു രാവിലെ 10 മുതല്‍ പഞ്ചരത്‌ന കീര്‍ത്താലപന സംഗീതാരാധനയും നടക്കും. 30നു വൈകുന്നേരം അഞ്ചുമുതല്‍ 6.30 വരെ നൃത്ത സന്ധ്യ. തുടര്‍ന്ന് അവാര്‍ഡ് ദാന ചടങ്ങ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സേവനദീപം അവാര്‍ഡ് എം.പി ഭാസ്‌കരന് ഇ.പി ജയരാജന്‍ എം.എല്‍.എ സമ്മാനിക്കും.
തുടര്‍ന്നു വൈക്കം വിജയലക്ഷ്മിയുടെ സംഗീതകച്ചേരിയും നടക്കും. സംഗീതാരാധനയില്‍ പങ്കെടുക്കുന്നവര്‍ 25നകം തളാപ്പ് സംഗീതകലാക്ഷേത്രം ഓഫിസില്‍ രജിസ്റ്റര്‍ചെയ്യണമെന്നു സംഘാടകരായ കെ.പി ജയപാലന്‍, കെ. പ്രമോദ്, ഒ.എന്‍ രമേശന്‍, ജ്യോതി മനോജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫോണ്‍: 9656208099.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."