സഊദി സൈനികന്റെ കൊലപാതകം: ഏഴ് ഐ.എസ് ഭീകരരുടെ വിചാരണ തുടങ്ങി
ജിദ്ദ: തബൂക്കില്‍ വച്ച് സഊദി സൈനികന്‍ കൊല്ലപ്പെട്ട കേസില്‍ ഏഴ് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ വിചാരണ റിയാദ് ക്രിമിനല്‍ കോടതിയില്‍ തുടങ്ങി.
ഫസ്റ്റ് പ്രൈവറ്റ് അബ്ദുല്ല നാസര്‍ മാദി അല്‍ റാഷിദി എന്ന സൈനികനാണ് കഴിഞ്ഞ വര്‍ഷം അക്രമികളുടെ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് സംഭവസ്ഥലത്തുവച്ച് തന്നെ അക്രമികളെ പൊലിസ് പിടികൂടുകയായിരുന്നു. കേസിലെ ഒന്നാം പ്രതി കുറ്റം സമ്മതിച്ചതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
താന്‍ മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നുവെന്നും സൈനികരൊക്കെ അവിശ്വാസികളും കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള തന്റെ ധാരണയാണ് കൊലയ്ക്ക് പിന്നിലെന്നും ഇയാള്‍ കോടതിയെ അറിയിച്ചു.
ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയുമായി താന്‍ ബൈഅത്ത് (കൂറ് പുലര്‍ത്തുമെന്ന പ്രതിജ്ഞ) ചെയ്തിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥന്‍മാരുള്‍പ്പെടെ വിചാരണ നേരിടുന്നവരില്‍ ആറു പേര്‍ സഊദി പൗരന്‍മാരും ഒരാള്‍ യമനി പൗരനുമാണ്.
കൊലപാതകം, ഐ.എസ് അംഗത്വം, തെളിവുകള്‍ നശിപ്പിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങി 25 കുറ്റങ്ങളാണ് പ്രൊസിക്യൂഷന്‍ പ്രതികള്‍ക്കെതിരേ തയ്യാറാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."