പാപ്പിനിശ്ശേരി റെയില്‍വേ അടിപ്പാതയുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലേക്ക്
പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി റെയില്‍വേ ഗേറ്റ് മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും സഞ്ചരിക്കുന്നതിന് പാളത്തിനടിയിലൂടെ തുരങ്കമുണ്ടാക്കി സ്ഥാപിക്കുന്ന അടിപ്പാതയുടെ ജോലികള്‍ അവസാന ഘട്ടത്തിലേക്ക്.
കോണ്‍ക്രീറ്റില്‍ നിര്‍മ്മിച്ച് വെച്ച അടിപ്പാത റെയില്‍വേ പാളത്തിനടിയിലെ മണ്ണ് നീക്കി ഹൈഡ്രോളിക് മിഷ്യന്‍ ഉപയോഗിച്ചാണ് തള്ളിനീക്കുന്നത്. 22 മീറ്റര്‍ നീളം വരുന്ന അടിപ്പാതയില്‍ ആറ് മീററര്‍ ബാക്കി വരുന്ന ഭാഗം പാളത്തിനടിയില്‍ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ട് ദിവസം കൊണ്ട് പൂര്‍ത്തിയാകും.
എപ്രില്‍ 6ന് അടിപ്പാത സ്ഥാപിക്കുന്നതിനും ട്രെയിനുകള്‍ക്ക് തടസ്സമില്ലാതെ കടന്ന് പോകുന്നതിനും റെയില്‍വേ പാളത്തിന് ഇരുവശത്തും അടിഭാഗത്തായി ഗര്‍ഡര്‍ സ്ഥാപിച്ചത് . അടിപ്പാത പൂര്‍ണ്ണമായും തള്ളി നീക്കിയതിന് ശേഷം ഇരുവശത്തെയും മണ്ണ് നീക്കി അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്ന ജോലികള്‍ ആരംഭിക്കും. ഇരുഭാഗത്തും കുത്തനെ അടിപ്പാതയിലേക്ക് എത്തുന്ന രീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് റോഡ് നിര്‍മ്മിക്കും. അടിപ്പാതയുടെ ഉള്‍ഭാഗത്ത് കാല്‍നട യാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനുള്ള ഒരു മീറ്റര്‍ വീതിയിലുള്ള നടപ്പാത സ്ലാബിട്ട് വേര്‍തിരിക്കും.
2.25 മീറ്റര്‍ ഉയരവും നാല് മീറ്റര്‍ വീതിയും 22 മീറ്റര്‍ നീളവുമാണ് അടിപ്പാതക്കുളളത്. ഇതിന് ഉള്‍ഭാഗം പെയിന്റിംഗ് ചെയ്യും. അടിപ്പാത സ്ഥാപിക്കുന്നതിന് വേണ്ടി പാളത്തില്‍ സ്ഥാപിച്ച ഗര്‍ഡര്‍ പണി പൂര്‍ത്തിയാകുന്നതോടെ ക്രെയിന്‍ ഉപയോഗിച്ച് എടുത്ത് മാറ്റും.
പാളത്തില്‍ നിന്ന് മുറിച്ച് മാറ്റിയ 15 മീററര്‍ ഭാഗം പുതിയതായി സ്ഥാപിച്ച് പൂര്‍വ്വ സ്ഥിതിയിലാകും. അടിപ്പാതയുടെ റോഡിന്റെ ജോലികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ചെറുവാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഇത്‌വഴി സഞ്ചരിക്കുന്നതിന് സൗകര്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."