'വിജിലന്‍സില്‍ ഇനി സത്യസന്ധര്‍ മാത്രം'
തിരുവനന്തപുരം: സത്യസന്ധരും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥരെ മാത്രമേ വിജിലന്‍സില്‍ നിയമിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിജിലന്‍സിന് പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വിജിലന്‍സിനു സ്വതന്ത്ര അധികാരം, പ്രവര്‍ത്തന സ്വാതന്ത്ര്യം എന്നിവ നല്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ രണ്ട് അമിക്കസ്ക്യൂറിമാരെ നിയമിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരേ സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചില്‍ അപ്പീല്‍ സമര്‍പ്പിക്കുകയും സ്റ്റേ സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്.
വിജിലന്‍സിനെ കാര്യക്ഷമമാക്കാന്‍ നിഷ്ക്രിയരോ സംവിധാനം ദുരുപയോഗം ചെയ്യുന്നതോ ആയ ഉദ്യോഗസ്ഥരെ ഒഴിവാക്കി പകരം കാര്യശേഷിയുള്ളതും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെ നിയമിച്ചുവരികയാണെന്നും ഇതിലൂടെ വിജിലന്‍സിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."