നിപാ: യു.എസിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ന് മുഖ്യമന്ത്രിയെ ആദരിക്കും
കോഴിക്കോട്: നിപാ യുടെ കേരളാ മോഡല്‍ പ്രതിരോധം ആഗോളതലത്തില്‍ ശ്രദ്ധിക്കപെട്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് അമേരിക്കയിലെ ബാള്‍ട്ടിമോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) ആദരിക്കും.
ആരോഗ്യ മന്ത്രി കെ.കെ ശൈലജക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ലോക പ്രശസ്ത വൈറോളജി ഗവേഷണ സ്ഥാപനമായ ഐ.എച്ച്.വി ആദരിക്കുന്ന ആദ്യത്തെ ജനപ്രതിനിധിയെന്ന ബഹുമതിക്ക് കൂടി മുഖ്യമന്ത്രി അര്‍ഹനാക്കുമെന്ന് കേരളത്തില്‍ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിക്ക് ശ്രമം നടത്തുന്ന ഡോ.എം.വി പിള്ള പറഞ്ഞു.
ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2016-2018 ദ്വൈവാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അമേരിക്കയിലെത്തുന്നത്. ഫിലാഡെല്‍ഫിയയിലെ വാലി ഫോര്‍ ഗ് കണ്വെന്ഷന് സെന്ററിലാണ് പരിപാടി. ഇതിനിടെയാണ് ഐ.എച്ച്.വിയിലെ അനുമോദന ചടങ്ങ്.
സംസ്ഥാന സര്‍ക്കാറിനുള്ള ബഹുമതിയാണ് മുഖ്യമന്ത്രി ഏറ്റുവാങ്ങുക. നിപാ തുടക്കത്തില്‍ കണ്ടെത്തിയതു മുതല്‍ ചികിത്സയും പ്രതിരോധവും എല്ലാം പരിഗണിച്ചാണ് ബഹുമതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."