സിവില്‍ സര്‍വിസ് അക്കാദമി താല്‍ക്കാലിക നിയമനം നടത്തുന്നു
തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയിലും ഉപകേന്ദ്രങ്ങളിലും വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അനലിസ്റ്റ് (ഒരു ഒഴിവ്, യോഗ്യത: ബി.ടെക് , എം.ടെക്, എം.ബി.എയും യു.പി.എസ്.സിയുടെ സിവില്‍ സര്‍വിസ് പരീക്ഷയുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവര്‍ക്ക് പരിഗണന, ശമ്പളം: പ്രതിമാസം 45000 രൂപ).
അക്കാദമിക്ക് സപ്പോര്‍ട്ട് കോഓര്‍ഡിനേറ്റര്‍ (ഒരു ഒഴിവ്, യോഗ്യത: ബിരുദവും യു.പി.എസ്.സി സിവില്‍ സര്‍വിസ് ഇന്റര്‍വ്യൂവില്‍ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം, ബന്ധപ്പെട്ട മേഖലയില്‍ പ്രവൃത്തിപരിചയം ഉളളവര്‍ക്ക് മുന്‍ഗണന, ശമ്പളം:പ്രതിമാസം 30,000 രൂപ).
എഡ്യുക്കേറ്റര്‍ (ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, ലിറ്ററേച്ചര്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സോഷിയോളജി, ജോഗ്രഫി, എന്‍വയറോണ്‍മെന്റ് സയന്‍സ് എന്നീ വിഷയങ്ങളില്‍), ഒഴിവ് (ആറ് എണ്ണം വീതം), യോഗ്യത: യു.പി.എസ്.സി സിവില്‍ സര്‍വിസ് ഇന്റര്‍വ്യൂവില്‍ ഒരു തവണയെങ്കിലും പങ്കെടുത്തിരിക്കണം.
മേല്‍വിഷയത്തില്‍ ഏതെങ്കിലും ഒന്ന് ഐച്ഛിക വിഷയമായി എടുത്ത് പങ്കെടുത്തിട്ടുള്ളയാളായിരിക്കണം, ശമ്പളം: പ്രതിമാസം 35,000 രൂപ). നിയമനങ്ങള്‍ക്കുളള വാക്ക്ഇന്‍ഇന്റര്‍വ്യൂ കേരള സ്റ്റേറ്റ് സിവില്‍ സര്‍വിസ് അക്കാദമിയുടെ തിരുവനന്തപുരത്തെ ചാരാച്ചിറയിലുള്ള ഓഫിസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.സി.ഇ.കെയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ www.ccek.org
സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."