പുഴയ്ക്ക് കുറുകെ അനധികൃത പാലം നിര്‍മാണം; പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
കാളികാവ്: ചോക്കാടന്‍ പുഴയയ്ക്കു കുറുകെ സ്വകാര്യ തോട്ടം ഉടമയുടെ പാലം നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നോട്ടിസ് നല്‍കി. പ്രളയത്തില്‍ തകര്‍ന്ന പാലത്തിനു പകരം കോണ്‍ക്രീറ്റ് പാലമായിരുന്നു തോട്ടം ഉടമ നിര്‍മിച്ചിരുന്നത്.
പന്നിക്കോട്ടുമുണ്ട പുഴയിലാണ് പുഴഞ്ചറ എസ്റ്റേറ്റ് ഉടമ ലക്ഷങ്ങള്‍ ചെലവഴിച്ച് പാലം നിര്‍മിച്ചിരുന്നത്.
പുഴയുടെ ഇരു കരകളിലുമായിട്ടാണ് പുഴഞ്ചറ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. ഒരു ഭാഗത്തുനിന്നു മറുഭാഗത്ത് എത്താന്‍ വഴിയില്ലാത്തതിനാല്‍ ഇരുമ്പുകൊണ്ട് നടപ്പാലം നിര്‍മിച്ചിരുന്നു. പതിറ്റാണ്ടുകളായി ഉപയോഗിച്ചിരുന്ന പാലം പ്രളയത്തില്‍ തകര്‍ന്നിരുന്നു. ഈ പാലത്തിന് പകരമായിട്ടാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ചോക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെ പുഴ കൈയേറിയാണ് പാലം നിര്‍മിക്കുന്നതെന്ന് ഡി.വൈ.എഫ്.ഐ പരാതി നല്‍കിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ നി ര്‍ദേശിക്കുകയായിരുന്നു. തകര്‍ന്ന പാലം പുനര്‍നിര്‍മിക്കാന്‍ മാത്രമാണ് പഞ്ചായത്ത് അനുമതി നല്‍കിയിട്ടുള്ളതെന്നും പുഴ തുരന്ന് അനധികൃതമായി
നടത്തിയ പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."