പള്ളികള്‍ സാമൂഹിക സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങളാകണം: മുനവ്വറലി ശിഹാബ് തങ്ങള്‍
എരുമപ്പെട്ടി: പള്ളികള്‍ സാമൂഹിക, ജീവ കാരുണ്യ സേവനങ്ങള്‍ക്കുള്ള കേന്ദ്രങ്ങള്‍ കൂടിയാകണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കരിയന്നൂര്‍ കുഞ്ഞിപാപ്പ ജാറം പള്ളിയിലെ ജുമുഅയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരാലംബരേയും ദുരിതമനുഭവിക്കുന്നവരേയും സഹായിക്കുന്നതും ആരാധന പോലെ പുണ്യം നിറഞ്ഞ പ്രവര്‍ത്തനമാണ്. സല്‍ക്കര്‍മങ്ങള്‍ ചെയ്യാനുള്ള ഒത്തുചേരല്‍ കൂടിയാണ് ജുമുഅയെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു.
പള്ളി ഇമാം മുഹമ്മദ് ശരീഫ് സുഹരി നെന്മാറ ഖുത്തുബ നിര്‍വഹിച്ചു.
സയ്യിദ് മുനവ്വറലി തങ്ങള്‍ നമസ്കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്കി. ആദൂര്‍ മഹല്ല് പ്രസിഡന്റ് കെ.കെ സലാം ഹാജി, ജാറം പ്രസിഡന്റ് കെ.എം ഉണ്ണി, സെക്രട്ടറി കെ.എ സലീം, സി.എ മുഹമ്മദ് റസാഖ് നാട്ടിക, ഇ.പി കമറുദ്ധീന്‍, പി.എം കബീര്‍ പെരുമണ്ണ്, സി.എ റഫീക്ക്, കെ.കെ മുഹമ്മദ് മാസ്റ്റര്‍, പി.എം മുഹമ്മദാലി ഹാജി, എം.എം ഉസ്മാന് ഹാജി, പി.കെ അമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പള്ളിയിലെത്തിയവര്‍ക്ക് ഭക്ഷണവും വഴിയാത്രക്കാര്‍ക്ക് മധുര പാനീയവും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."