HOME
DETAILS
MAL
കയ്യേറ്റമൊഴിപ്പിക്കലിന് സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണ: ഹസന്
backup
April 20 2017 | 05:04 AM
കൊച്ചി: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് സര്‍ക്കാരിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്.
നടപടിയെ സ്വാഗതം ചെയ്യുന്നു. അനധികൃത ഭൂമി പിടിച്ചെടുത്ത് അത് പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
സി.പി.എം നേതാക്കളാണ് കയ്യേറ്റം ഒഴിപ്പിക്കുന്നതിനെ എതിര്‍ക്കുന്നത്. ഇവരുതന്നെയാണ് സബ് കലക്ടറെ ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."