വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
കോയമ്പത്തൂര്‍: ശിവഗംഗയ്ക്കടുത്ത് മാനമധുരയില് ആറാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തു കൊലപ്പെടുത്തി. പ്രതി പിന്നീട് സ്വയം കഴുത്തറുത്തു ആത്മഹത്യയ്ക്ക് ശ്രമം നടത്തി. സ്ഥലത്തെ തൊഴിലാളിയായ ശങ്കറിന്റെ പതിനൊന്ന് വയസ് പ്രായമായ മകളെയാണ് അകന്ന ബന്ധുവായ കാര്‍ത്തിക് (23) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഗവ. ഗേള്‍സ് ഹൈസ്കൂളിലെ ആറാംതരം വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ പ്രതി വീട്ടില്‍ വിടാമെന്നു ധരിപ്പിച്ചു പിന്‍സീറ്റില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സ്കൂള്‍ വിട്ട മകള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടെയാണ് ശങ്കറിന്റെ ഭാര്യക്ക് പ്രതിയില്‍നിന്നും ഫോണ്‍ ലഭിച്ചത്. മകളെ താന്‍ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നും താന്‍ സ്വയം കഴുത്തുറുത്തു മരിക്കുകയാണെന്നുമായിരുന്നു സന്ദേശം. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മാനമധുര പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ വ്യാപകമായ തെരച്ചിലിലാണ് പെണ്‍കുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയില്‍ ജഡം ലഭിച്ചത്. കുറച്ചു ദൂരെയായി കഴുത്തറുത്തു ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തിക്കിനെ അബോധാവസ്ഥയില്‍ കണ്ടെത്തി. ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തു ആശുപത്രിയിലാക്കി. കൊലയ്ക്ക് മുമ്പ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി സംശയിക്കുന്നു. ഗുഡ്സ് വാന്‍ ഡ്രൈവറായ പ്രതി അപകടനില തരണം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."