ആള്‍ക്കൂട്ട ഭീകരത ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ തല്ലിക്കൊന്നത് 27 മനുഷ്യജീവികളെ
ന്യൂഡല്‍ഹി: തീര്‍ത്തും അപരിചതമായ സഥലത്തെത്തുമ്പോള്‍ നാമേറെ കരുതിയിരിക്കണം ആതിഥ്യ മര്യാദക്കു ഏറെ കേളി കേട്ട ഇന്ത്യയില്‍ ഇപ്പോള്‍. ഇരുണ്ടു തുടങ്ങിയ രാവുകളില്‍ പുറത്തിറങ്ങുമ്പോള്‍, പരിചിതമാല്ലാത്ത വഴിയോരങ്ങളിലൂടെ നടക്കുമ്പോള്‍, വഴി ചോദിക്കാനായി നില്‍ക്കുമ്പോള്‍ ,കയ്യിലിരിക്കുന്ന ചോക്ലേറ്റ് വഴിയില്‍ കാണുന്ന കുസൃതിക്ക് നല്‍കുമ്പോള്‍, എന്തിനേറെ ഒരു പശുവിനെ ഒന്നു നന്നായി നിരീക്ഷിക്കുമ്പോള്‍ പോലും നാം പോടിക്കണം. കാരണം എപ്പോഴാണ് മരണത്തിന്റെ ദണ്ഡ് നമ്മുടെ പുറത്തു വീഴുകയെന്നറിയില്ല. തീര്‍ത്തും വിഡനമായ തെരുവോരങ്ങളില്‍ അട്ടഹാസങ്ങള്‍ നിറയുക എന്നറിയില്ല..ആ ആക്രോശങ്ങള്‍ക്കിടിയില്‍ നാം എന്നെന്നേക്കുമായി നിശബ്ദരാവുകയെന്നറിയില്ല. ഇത് ഇന്ത്യയിലെ വര്‍ത്തമാനമാണ്. പശു ഭീകരത പോലെ വ്യാപകമായ ആള്‍ക്കൂട്ട ഭീകരത. അസം മുതല്‍ തമിഴ്‌നാട് വരെ ഒമ്പതു സംസ്ഥാനങ്ങളില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്നതുള്‍പെടെയുള്ള പ്രചാരണങ്ങള്‍ സൃഷ്ടിച്ച ആള്‍ക്കൂട്ടം 27 മനുഷ്യരെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൊന്നുകളഞ്ഞത്.
ഈ കൊലപാതകങ്ങളെല്ലാം പോലിസ് സ്‌റ്റേഷനുകള്‍ക്കു സമീപത്തായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും ഏറിയാല്‍ പത്തു മീറ്റര്‍ ദൂരം മാത്രമാണ് പൊലിസ് സ്റ്റേഷനുകളിലേക്കുണ്ടായിരുന്നത്. എന്നിട്ടും ആള്‍ക്കൂട്ടത്തിന്റെ വേഗതയില്‍ പൊലിസ് എത്തിയില്ല. എല്ലാം കഴിഞ്ഞാണ് മിക്കയിടങ്ങളിലും പൊലിസ് സാന്നിധ്യമറിയിച്ചത്. പൊലിസ് സ്റ്റേഷന്റെ കോമ്പൗണ്ടുകള്‍ക്കുള്ളിലും ജീപ്പില്‍ നിന്ന് വലിച്ച് പുറത്തിട്ടും കൊല ചെയ്തുവെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. കൊല്ലപ്പെട്ടവരെല്ലാം നിരപരാധികളായിരുന്നു. നേരത്തെ ഇവര്‍ക്കു മേല്‍ ഒരു കേസു പോലും ഉണ്ടായിട്ടില്ല. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ ആരും കണ്ടിട്ടുമില്ല. എന്നിട്ടും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച നുണകള്‍ ഇവരുടെ ജീവനെടുക്കുകയായിരുന്നു.
ജാര്‍ഖണ്ഡില്‍ കൊല്ലപ്പെട്ടത് ഏഴുപേര്‍
മെയ് 18ന് ഗ്രാമ പ്രദേശങ്ങളില്‍ കക്കൂസ് കുഴികള്‍ കുഴിക്കാനെത്തിയതായിരുന്നു വികാസ് വര്‍മ സഹോദരന്‍ ഗതം വര്‍മ സുഹൃത്ത് ഗണേഷ് ഗുപ്ത എന്നിവര്‍. ജോലി കഴിഞ്ഞ് തിരിച്ചു പോവുമ്പോഴാണ് ഇവര്‍ക്കു നേരെ ആക്രമണമുണ്ടായത്. നഗാദിഷ് ഗ്രമത്തിലാിരുന്നു സംഭവം. പൊലിസ് സ്റ്റേഷനില്‍ നിന്ന് വെറും നാല് കി.മി ദൂരത്തായിരുന്നു ഈ ഗുണ്ടായിസം.
മെയ് പത്തൊമ്പതിന് ശോഭാപൂര്‍ ജില്ലയിലാണ് മറ്റു നാലുപേര്‍ കൊല്ലപ്പെട്ടത്. നഈം, ശൈഖ് സജ്ജു, ശൈഖ് സിറാജ്, ശൈഖ് ഹലീം എന്നിവരാണ് ഇരകള്‍. പശുക്കടത്തായിരുന്നു ഇവര്‍ക്കു നേരെ ഉയര്‍ന്ന ആരോപണം.
രണ്ടിടത്തും ആയിരത്തിനടുത്തു വരുന്ന ദജനക്കൂട്ടമാണ് അക്രമം തൊടുത്തു വിട്ടത്.
തമിഴ്‌നാട്ടില്‍ ഒരാള്‍
ബന്ധുക്കളോടൊപ്പം ക്ഷേത്രദര്‍ശനത്തിനു പൊയ രുക്മിണിയാണ് ഇവിടെ കൊല്ലപ്പെട്ടത്. ക്ഷേത്രത്തിലേക്കുള്ള വഴി ചോദിക്കുന്നതിനിടെ അടുത്തു കണ്ട കുട്ടികള്‍ക്ക് കയ്യിലിരുന്നു മിഠായി നല്‍കിയതാണ് അവര്‍ ചെയ്ത കുറ്റം.
കര്‍ണാടകയില്‍ കാലു റാം
രാജസ്ഥാനില്‍ നിന്നുള്ള തൊഴിലാളിയായിരുന്നു കാലുറാം. അന്‍പതോളം ആളുകള്‍ ചേര്‍ന്നാണ് ഇയാളെ തല്ലിക്കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരുണ്ടെന്ന വ്യാജ പ്രചാരണം തന്നെയായിരുന്നു ഇതിനു പിന്നിലും.
തെലങ്കാന കൊല്ലപ്പെട്ടത് ഒരാള്‍ മെയ് 23ന്
ഓട്ടോറിക്ഷാ ഡ്രൈവറായ ബാലകൃഷ്ണനാണ് ഇവിടെ കൊല്ലപ്പെട്ടത്. കുട്ടികളെ തട്ടിക്കൊണ്ടു പോവല്‍ തന്നെയാണ് ഹേതു. താന്‍ അത്തരക്കാരനല്ലെന്ന് ജനക്കൂട്ടത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ബാലകൃഷ്ണന് കഴിഞ്ഞില്ല. ഒടുവില്‍ അമ്പതു പേര്‍ ചേര്‍ന്ന് ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു.
അസമില്‍ കൊല്ലപ്പെട്ടത് രണ്ടുപേര്‍
കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവരെന്ന് ആരോപിച്ചു തന്നെയാണ് ഇവിടെയും കൊലപാതകമുണ്ടായത്. അഭിജിത് നാഥ്, നിലോത്പല്‍ ദാസ് എന്നിവരാണ് ഇരകള്‍.
പശ്ചിമബംഗാള്‍- രണ്ട്
മാനസികാസ്വാസ്ഥ്യമുള്ള അറുപതുകാരനാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
കടുത്ത ചൂടില്‍ പൊടിയില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖം മറച്ചതാണ് ഇവിടെ സജ്ഞയ് ചന്ദ്ര എന്ന യുവാവിന് വിനയായത്. ഒരു പെണ്‍കുട്ടിയോട് വഴിയരികില്‍ നിന്ന് സംസാരിക്കുന്നത് നാട്ടുകാര്‍ ഇയാളെ തല്ലിച്ചതക്കുകയായിരുന്നു. ആയിരത്തോളം വരുന്ന സംഘമാണ് ഈ ബീകോം ബിരുദധാരിയെ കൊല്ലാനായി ഒത്തു കൂടിയത്.
ഛത്തീസ്ഗഢില്‍ ഒന്ന്, ത്രിപുരയില്‍ മൂന്ന്
മാനസിക വളര്‍ച്ചയെത്താത്ത ആളിനെയാണ് ഛത്തീസ്ഗഢിലെ ആള്‍ക്കൂട്ടം കൊന്നു കളഞ്ഞത്. ഇയാള്‍ ആരെന്ന് ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല.
കച്ചവടത്തിന് പോവുകയായിരുന്ന സഹീര്‍ ഖാനാണ് ത്രിപുരയില്‍ കൊല്ലപ്പെട്ട ഒരാള്‍. ശുകാന്ത ചക്രവര്‍ത്തി, തിരിച്ചറയപ്പെടാത്ത യുവതി അങ്ങിനെ ത്രിപുരയില്‍ ജൂണില്‍ കൊല്ലപ്പെട്ടത് മൂന്നു പേര്‍.
മഹാരാഷ്ട്രയില്‍ ഒമ്പതു കൊലപാതകങ്ങള്‍
കുട്ടികളുടെ അവയവങ്ങള്‍ അറുത്തു മാറ്റിയ വീഡിയോ ഉള്‍പെടെയുള്ളവ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു ഇവിടെ നടന്ന കൊലപാതകങ്ങള്‍
സോഷ്യല്‍ മീഡിയ പ്രചാരണങ്ങളാണ് ഇത്തരം സംഭവങ്ങള്‍ക്ക് വഴി വെക്കുന്നത്. ജനങ്ങളുടെ മനസ്സില്‍ ഭീതി നിറക്കുന്ന ഇത്തരം പോസ്‌റഅറുകള്‍ നിയന്ത്രിക്കാന്‍ പൊലിസ് നടപടിയെടുക്കേണ്ടതുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."