ഭിന്നശേഷിക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആക്ഷേപം
കൊച്ചി: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഭിന്നശേഷിക്കാരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതായി ആക്ഷേപം. ഭിന്നശേഷിക്കാരുടെ സംഘടനയായ ഡിഫ്രന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡി.എ.ഇ.എ) ആണ് ആക്ഷേപവുമായി രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍നിന്നും എക്കാലവും ഇളവ് നല്‍കിവന്നിരുന്ന ഭിന്നശേഷി ജീവനക്കാരെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുകയാണ്. ചലന പരിമിതി മൂലം മുച്ചക്ര സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സംഘടനയുടെ സംസ്ഥാന ഭാരവാഹി അടക്കമുള്ളവരെ ഇത്തരത്തില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ ഇദ്ദേഹത്തെ ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പല ഭിന്നശേഷി ജീവനക്കാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രതിഷേധാര്‍ഹമാണെന്ന് സംഘടന കുറ്റപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ജില്ലാ വരണാധികാരിക്കും, സംസ്ഥാന ഇലക്ടറല്‍ ഓഫിസര്‍ക്കും പരാതി നല്‍കിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."