HOME
DETAILS

പ്രവാസികള്‍ക്കായി സെക്രട്ടേറിയറ്റിനു  മുന്നില്‍ പ്രതിപക്ഷ നേതാവിന്റെ ഉപവാസം

  
backup
June 20 2020 | 03:06 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%86%e0%b4%95%e0%b5%8d%e0%b4%b0
 
 
 
തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെ ഏകദിന ഉപവാസ സമരം നടത്തി.
 രാവിലെ ഒന്‍പതിന് ആരംഭിച്ച സമരം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  പ്രതിപക്ഷ നേതാവിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളില്‍ എം.പിമാരുടേയും യു.ഡി.എഫ് നേതാക്കളുടേയും നേതൃത്വത്തില്‍ ഉപവാസ സമരങ്ങള്‍ നടന്നു. 
കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്ന പ്രവാസികള്‍ക്ക് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അവര്‍ക്ക് നേരെ വാതിലുകള്‍ കൊട്ടിയടക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു നേരത്തെ ആഹാരത്തിനോ, ഒരു കുപ്പി വെള്ളത്തിനോ, മരുന്നു വാങ്ങാനോ കഷ്ടപ്പെടുന്നവരെ സ്വന്തം നാട്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന്  പറയാന്‍ പിണറായി വിജയന് ആര് അധികാരം നല്‍കിയെന്നും ചെന്നിത്തല ചോദിച്ചു. 
 വിദേശത്ത് നിന്നു വരുന്ന  പ്രവാസികള്‍ക്ക്  ഏറ്റവും അവസാനത്തെ പരിഗണന മാത്രമേ നല്‍കാവൂ എന്നാണ് ലോക്ക്  ഡൗണ്‍ കാലത്ത് കേന്ദ്രത്തിന് സംസ്ഥാനം കത്തെഴുതിയതെന്ന് മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ മുനീര്‍ പറഞ്ഞു. വൈകുന്നേരം അഞ്ചുമണിക്ക് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെന്നിത്തലയ്ക്ക് നാരങ്ങ നീര് നല്‍കി ഉപവാസം അവസാനിപ്പിച്ചു. 
 പ്രവാസികളെയും കേരളത്തിലെ ജനങ്ങളെയും ഭിന്നിപ്പിക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അത് ഒരിക്കലും നടക്കില്ലെന്നും സമാപന പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ഉപവാസം നടക്കുമ്പോള്‍ തന്നെ പ്രവാസികളുടെ കാര്യത്തില്‍ ഒരു മാറ്റവും വേണ്ടെന്ന് സി.പി.എം സെക്രട്ടേറിയറ്റ് കൂടി തീരുമാനിച്ചത് ഇതാണ് കാണിക്കുന്നത്. പ്രവാസികളെ നമുക്ക് അന്യരായി കാണാന്‍ പറ്റില്ല. രോഗത്തിന്റെ  നടുവില്‍ നില്‍ക്കുന്ന അവരെ കൊണ്ടുവരുമ്പോള്‍ അവര്‍ രോഗം പരത്തുന്നുവെന്ന പ്രതീതി സൃഷ്ടിക്കുകയാണ്. ഇതുവരെ കേരളത്തില്‍ വന്നവരില്‍ ഒരു ശതമാനം പ്രവാസികള്‍ക്ക് പോലും രോഗമില്ല. പ്രവാസികളോട് മാത്രമല്ല ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൊണ്ടുവരാന്‍ ഈ സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. 
 യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍, സി.പി ജോണ്‍, അനൂപ് ജേക്കബ്, കെ.പി.സി.സി മുന്‍ പ്രസിഡന്റ് എം.എം. ഹസന്‍, ഷിബു ബേബി ജോണ്‍, ബാബു ദിവാകരന്‍, കൊട്ടാരക്കര പൊന്നച്ചന്‍, ബീമാപള്ളി റഷീദ്, ജി.ദേവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസിനെ പരിഭ്രാന്തിയിലാക്കി സൈനികത്താവളത്തിന് മുകളില്‍ അജ്ഞാത ഡ്രോണുകള്‍;  ഉറവിടം കണ്ടെത്താനാവാതെ പെന്റഗണ്‍

International
  •  2 months ago
No Image

ആംബുലന്‍സ് ദുരുപയോഗം ചെയ്‌തെന്ന് പരാതി: സുരേഷ് ഗോപിക്കെതിരേ അന്വേഷണം 

Kerala
  •  2 months ago
No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago