HOME
DETAILS

പള്ളാത്തുരുത്തിയില്‍ കുടിവെള്ളം മുടങ്ങി സ്ത്രീകളും കുട്ടികളും പമ്പ്ഹൗസ് ഉപരോധിച്ചു

  
backup
April 20 2017 | 19:04 PM

%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81


കുട്ടനാട്: പള്ളാത്തുരുത്തിയില്‍ അടിക്കടിയുണ്ടാകുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്  സ്ത്രീകളും കുട്ടികളും പമ്പ്ഹൗസ് ഉപരോധിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണത്തില്‍ തടസങ്ങള്‍ നേരിടുന്നു.
നാട്ടുകാര്‍ പലതവണ വിവരം അധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ കുടിവെള്ളമെത്താത്തത് എന്താണെന്ന്  കണ്ടു പിടിക്കുകയായിരുന്നു. പള്ളാത്തുരുത്തി പാലത്തിന് സമീപമുള്ള പമ്പ് ഹൗസില്‍ നിന്നുമാണ് കൈനകരി ഭാഗത്തേക്കും പള്ളാത്തുരുത്തി പാലത്തിന്റെ തെക്കന്‍ പ്രദേശങ്ങളിലും വെള്ളം എത്തിച്ചിരുന്നത്. എന്നാല്‍ പമ്പ് ഹൗസിലെ ഒരു മോട്ടോര്‍ തകരാറിലായതിനെ തുര്‍ന്ന്  മുഴുവന്‍ വെള്ളവും ഓപ്പറേറ്റര്‍ കൈനകരി ഭാഗത്തേക്ക് കടത്തിവിടുകയായിരുന്നു.
പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ച് മടുത്ത പ്രദേശവാസികള്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെ പമ്പ് ഹൗസ് ഉപരോധിക്കുകയായിരുന്നു.  അതിരാവിലെ ജീവനക്കാരന്‍ എത്തുത്തിന് മുന്‍പുതന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സമരവുമായി എത്തിയിരുന്നു.
തങ്ങള്‍ക്ക് ലഭിക്കേണ്ട വെള്ളം ടാപ്പ് തിരിച്ച് വെച്ച് കൈനകരിയിലേക്ക് തന്നെ വിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. സമരം ശക്തമായതോടെ നെടുമുടി പോലീസ് സ്ഥലത്തെത്തി. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയതോടെ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago