HOME
DETAILS

അപ്പപ്പാറയില്‍ വനം കത്തിച്ച് ഏകവിളത്തോട്ടം; പ്രതിഷേധം കനക്കുന്നു

  
backup
July 06 2018 | 05:07 AM

%e0%b4%85%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


കാട്ടിക്കുളം: ബേഗൂര്‍ റെയ്ഞ്ചിലെ അപ്പപ്പാറയില്‍ സ്വഭാവിക വനവല്‍ക്കരണത്തിന്റെ മറവില്‍ വനം തീയിട്ട് നശിപ്പിച്ച് ഏകവിളത്തോട്ടം നിര്‍മിക്കാനുള്ള വനം വകുപ്പ് നടപടിക്കെതിരേ പ്രതിഷേധം കനക്കുന്നു. ഇതിനെതിരേ കേരള കര്‍ഷക സംഘം, ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍, സി.ഐ.ടി.യു എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നാളെ ഫോറസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്.
50 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഭാവിക വനം മുറിച്ച് മാറ്റി അവശേഷിക്കുന്നവ തീയിട്ട് നശിപ്പിച്ച് തേക്കും, യൂക്കാലിയും നട്ടുപിടിപ്പിച്ച അതേ രീതിയാണ് അപ്പപ്പാറ വനത്തിലും നടത്തുന്നത്. യൂക്കാലി മുറിച്ചു മാറ്റിയ 26 ഹെക്ടര്‍ സ്ഥലത്തെ സ്വഭാവിക മരതൈകളും അമൂല്യ ഔഷധ സസ്യങ്ങളും മണ്ണിലെ സൂക്ഷ്മാണുക്കളെയും തീയിട്ട് നശിപ്പിച്ചാണ് പ്രവര്‍ത്തി നടത്തുന്നത്. ഇതെല്ലാം വനം വകുപ്പിലെ ഉന്നതരുടെ ശുപാര്‍ശയിലാണ്.
തേക്കും, യൂക്കാലിയും മുറിച്ചുമാറ്റി സ്വഭാവിക വനവല്‍ക്കരണം നടത്തണമെന്നാവശ്യപ്പെട്ടുള്ള വയനാട് വന്യമൃഗശല്യ പ്രതിരോധ സമിതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് ബേഗൂര്‍ റെയ്ഞ്ചിലെ തിരുനെല്ലി, അപ്പപ്പാറ, മുത്തുമാരി പ്രദേശങ്ങളിലെ യൂക്കാലി മുറിച്ചുമാറ്റിയത്. അവിടെ സ്വഭാവിക വനവല്‍ക്കരണത്തിന്റെ മറവില്‍ ഏകവിളത്തോട്ടം വെച്ചുപിടിപ്പിക്കുകയാണിപ്പോള്‍.
ആനതാരയുടേയും, അതീവലോല പ്രദേശത്തിന്റെയും പേരില്‍ തിരുനെല്ലിയിലെ ജനങ്ങളെ വനം വകുപ്പ് പീഡിപ്പിക്കുമ്പോഴാണ് ഈ നടപടി. ആനതാരയുടെ പേരില്‍ പനവല്ലി,-അപ്പപ്പാറ റോഡില്‍ ടാറിങ് പോലും വനം വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. അതേ ആനതാരയിലാണ് പരിസ്ഥിതി നശിപ്പിച്ചുള്ള വനം വകുപ്പ് പ്രവൃത്തി.
ഈ സാഹചര്യത്തില്‍ പരിസ്ഥിതി നശിപ്പിക്കുന്ന വനം കത്തിക്കലും ഏകവിളത്തോട്ടവും വനമേഖലയിലെ കരാര്‍ വ്യവസ്ഥയും എന്ത് വിലകൊടുത്തും തടയും എന്ന് കര്‍ഷക സംഘം സെക്രട്ടറി ടി.എന്‍ ഹരീന്ദ്രന്‍, ഫോറസ്റ്റ് വര്‍ക്കേഴ്‌സ് യൂനിയന്‍, സി.ഐ.ടി.യു സെക്രട്ടറി സി.ആര്‍ ഷിബു സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago