HOME
DETAILS
MAL
പണികൊടുത്ത് ഫേസ്ബുക്കും
backup
June 20 2020 | 03:06 AM
വാഷിങ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യങ്ങള്‍ നീക്കം ചെയ്ത് ഫേസ്ബുക്. കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളിലെ കമ്യൂണിസ്റ്റുകളെയും മറ്റു രാഷ്ട്രീയ തടവുകാരെയും അടയാളപ്പെടുത്താന്‍ അന്നു നാസികള്‍ ഉപയോഗിച്ചിരുന്ന ചിഹ്നം പ്രചാരണങ്ങളില്‍ ട്രംപ് ഉപയോഗിച്ചിരുന്നു. ഇതാണ് നടപടിക്കു കാരണം. തലകീഴായ ചിവന്ന ത്രികോണമായിരുന്നു ഇത്. വിദ്വേഷം വളര്‍ത്തുന്ന അടയാളങ്ങള്‍ പങ്കുവച്ച് ഫേസ്ബുക്കിന്റെ പോളിസി ലംഘിച്ചതിനാണ് പരസ്യങ്ങള്‍ നീക്കം ചെയ്തതെന്നാണ് ഫേസ്ബുക് അധികൃതര്‍ വിശദീകരിക്കുന്നത്. നേരത്തെ, ട്രംപിന്റെ ട്വീറ്റുകള്‍ക്ക് ട്വിറ്റര്‍ വസ്തുതാ പരിശോധനാ ലേബല്‍ നല്കിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."