കേന്ദ്ര സംഘം കുട്ടനാട് സന്ദര്‍ശിക്കാത്തത് ജില്ലയിലെ മന്ത്രിമാരുടെ കഴിവുക്കേടെന്ന്
ആലപ്പുഴ: കേന്ദ്ര സംഘം വരള്‍ച്ച ബാധിത മേഖലയായ കുട്ടനാട് സന്ദര്‍ശിക്കാത്തത് ജില്ലയിലെ മന്ത്രിമാരുടെ കഴിവില്ലായ്മയാണെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു കുറ്റപ്പെടുത്തി.
കുട്ടനാട്ടില്‍ ഉപ്പുവെള്ളം നിറയാന്‍ ഇടയാക്കിയ ഓരുമുട്ടുകള്‍ യഥാസമയം സ്ഥാപിക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ നടപടി കര്‍ഷകരോട് ചെയ്ത വഞ്ചനയാണ്. ഇതുമൂലം കുട്ടനാടന്‍ കാര്‍ഷിക മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായത്.
വരള്‍ച്ച സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ ഭരണകൂടത്തിനോ, അതിന് മുന്‍കൈ എടുക്കാന്‍ കുട്ടനാടിന്റെ ജനപ്രതിനിധിയായ മന്ത്രിക്കോ കഴിഞ്ഞില്ല. ജില്ലയിലെ കൃഷിനാശവും, വരള്‍ച്ചാ ദുരിതവും സംബന്ധിച്ച അടിയന്തിര റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സംഘത്തിന് നല്കി കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം ഉറപ്പാക്കില്ലെങ്കില് കോണ്‍ഗ്രസ് ശക്തമായ സമരം ആരംഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."