HOME
DETAILS
MAL
മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളി ഒന്നാംപ്രതി
backup
July 14 2016 | 08:07 AM
കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്. വെള്ളാപ്പള്ളി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേയാണ് കേസ്. ഡോ.എംഎം സോമന്, കെകെ മഹേശന്, നഡീബ്, ദിലീപ് എന്നിവരാണ് മറ്റുപ്രതികള്‍.
ഗൂഡാലോചന, സാമ്പത്തിക തിരിമറി എന്നീവകുപ്പുകളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.
മൈക്രോഫിനാന്‍സ് നടത്തിപ്പില്‍ കോടികളുടെ അഴിമതിയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സിപിഎം മുതിര്‍ന്ന നേതാവ് വി.എസ്.അച്യുതാനന്ദനാണു കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തെളിവു ലഭിച്ചെന്ന് അന്വേഷണ സംഘം ഇന്നലെ വിജിലന്‍സ് കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."