HOME
DETAILS
MAL
അംഗത്വവിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണം
backup
April 20 2017 | 19:04 PM
കൊച്ചി: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചേര്‍ന്നിട്ടുളള തൊഴിലാളികളുടെ അംഗത്വ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ഇതിനായി 100കെ.ബി യില്‍ താഴെ സൈസില്‍ ഉളള ഫോട്ടോ, ആധാര്‍ കാര്‍ഡ്, വോട്ടേഴ്സ് ഐ.ഡി കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, ഷോപ്പ് ഐഡി കാര്‍ഡ് എന്നീ രേഖകളും ഇവയുടെ ഫോട്ടോകോപ്പികളും സഹിതം എല്ലാ അംഗങ്ങളും ജില്ലാ എക്സിക്യൂട്ടീവ് ഓഫീസ്, കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, വെളളപ്പറമ്പില്‍ ബില്‍ഡിംങ്, കലൂരില്‍ മെയ് 31 നകം ഹാജരാക്കണം. ആധാറുമായി ബന്ധിപ്പിക്കുന്നതിന് അംഗങ്ങള്‍ 25 രൂപ ഫീസടച്ച് രസീത് കൈപ്പറ്റണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842341677
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."