മതേതരത്വത്തിന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും മാറ്റുന്നതെന്ന് എം.എം ഹസന്‍
കൊച്ചി: മതേതരത്വത്തിന്റെ ഭാവിയെക്കുറിച്ചുള്ള എല്ലാ ആശങ്കകളും മാറ്റുന്ന വിധിയാണ് ബാബറി കേസില്‍ സുപ്രിംകോടതിയുടേതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ കല്യാണ്‍ സിംഗും ഉമാഭാരതിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘനയുടെ കാവലാളാകേണ്ടവര്‍ മതേതരത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കാഴ്ച്ചയാണ് ഇപ്പോഴുള്ളത്. ഇതിനേറ്റ തിരിച്ചടിയാണ് കോടതി വിധി. ഈ വിധിയില്‍ കോണ്‍ഗ്രസിന് അഭിമാനവും പ്രത്യാശയുമുണ്ട്.
അദ്വാനിയും ഉമാഭാരതിയും ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ ശിക്ഷിക്കപ്പെടുന്നതിലൂടെയും രാജ്യത്ത് തീവ്രഹിന്ദുത്വം നിലനിര്‍ത്താന്‍ കഴിയുമെന്ന സന്തോഷത്തിലാണ് മോദി സര്‍ക്കാര്‍. കടുത്ത അന്ധകാരത്തില്‍ തെളിഞ്ഞ രജതരേഖയാണ് സുപ്രീം കോടതി വിധിയെന്നും ഇത് മതേതര ഇന്ത്യയുടെ ആശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായിരുന്നു. മുന്‍ ഡി.ജി.പി ടി ആസഫലി, ഡോ.എം.ആര്‍ തമ്പാന്‍, കോണ്‍ഗ്രസ് നേതാക്കളായ ഡോമിനിക് പ്രസന്റേഷന്‍, കെ.പി ധനപാലന്‍, എന്‍ വേണുഗോപാല്‍, എം.എല്‍.എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, വി.പി സജീന്ദ്രന്‍, എല്‍ദോസ് കുന്നപ്പിള്ളി, മേയര്‍ സൗമിനി ജെയിന്‍, കെ.പി.സി.സി ഭാരവാഹികളായ ലാലി വിന്‍സന്റ്, വത്സല പ്രസന്നകുമാര്‍, അബ്ദുള്‍ മുത്തലിബ്, എം പ്രേമചന്ദ്രന്‍, ഐ.കെ രാജു, ജയ്‌സണ്‍ ജോസഫ്, എം.ഒ ജോണ്‍, മാത്യു കുഴല്‍നാടന്‍, മുഹമ്മദ് ഷിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."