HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീനപാഷന്‍ ഹുദൈബിയ നഗരി ഒരുങ്ങുന്നു

  
backup
April 20 2017 | 19:04 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%ae-3


തൃക്കാക്കര: ഏപ്രില്‍ 26 മുതല്‍ 30 വരെ തൃക്കാക്കര മുണ്ടംപാലത്ത് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനമായ മദീനപാഷന് ഹുദൈബിയ നഗരിയുടെ ഒരുക്കങ്ങളാരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മദീനപാഷന് വിപുലമായ ഒരുക്കങ്ങളാണ് നഗരിയില്‍ നടക്കുന്നത്. 30ന് വൈകിട്ട് ഏഴിന് നടക്കുന്ന മദീനപാഷന്റെ സമാപന സമ്മേളനവും സമസ്ത ജില്ലാ നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണവും  വിജയമാക്കാനുള്ള ഊര്‍ജിതമായ പ്രവര്‍ത്തനത്തിലാണ് ജില്ലയിലെ സമസ്ത പ്രവര്‍ത്തകര്‍.
മത സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖ നേതാക്കളും സമസ്തയുടേയും പോഷകസംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കളും സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ എത്തിച്ചേരും. സമ്മേളന നഗരിയില്‍ സ്വാഗതസംഘം ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി അഷ്‌റഫ് ഹുദവി ഓഫിസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സ്വാഗതസംഘം കണ്‍വന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ ജഅ്ഫര്‍ ഷെരീഫ് വാഫി അധ്യക്ഷത വഹിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago