HOME
DETAILS

കൊട്ടിയൂര്‍ പീഡനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  
backup
April 20 2017 | 20:04 PM

%e0%b4%95%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2



പേരാവൂര്‍ (കണ്ണൂര്‍): കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
പേരാവൂര്‍ സി.ഐ എ കുട്ടികൃഷ്ണനാണു തലശ്ശേരി ജില്ലാ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 3000ത്തോളം പേജുള്ള കുറ്റപത്രത്തില്‍ നേരത്തെ പൊലിസ് പ്രതി ചേര്‍ത്തവരെ തന്നെയാണ് ഉള്‍പ്പെടുത്തിയത്.
ഒന്നാംപ്രതിയായ കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ മുന്‍ വികാരിയും വയനാട് നടവയല്‍ സ്വദേശിയുമായ ഫാ. റോബിന്‍ വടക്കുംചേരിക്കെതിരേ പോക്‌സോ, ജുവനൈല്‍ ജസ്റ്റിസ് എന്നീ വകുപ്പുകള്‍ ചുമത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഫാ. റോബിന്‍ കണ്ണൂര്‍ സ്‌പെഷല്‍ സബ്ജയിലില്‍ റിമാന്‍ഡിലാണ്. മറ്റ് ഒന്‍പതു പ്രതികള്‍ക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
പ്രതി അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം ലഭിക്കാവുന്ന സാഹചര്യം ഉണ്ടാവുന്നതിനാലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ആകെ 56 സാക്ഷികളാണുള്ളത്.
ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍, പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ ജനിച്ച കുഞ്ഞ് ഫാ. റോബിന്റേതാണെന്നു തെളിയിക്കുന്ന ഡി.എന്‍.എ പരിശോധനാ ഫലം, ഫാ. റോബിന്റെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, കൂട്ടുപ്രതികളുമായി ഫോണില്‍ ഗൂഢാലോചന നടത്തിയതെന്നു തെളിയിക്കുന്ന വിവരങ്ങള്‍, പ്രസവിച്ച പെണ്‍കുട്ടിയെയും കുഞ്ഞിനെയും വൈത്തിരിയിലെ അഗതി മന്ദിരത്തിലെത്തിച്ച വാഹനത്തിന്റെ വിവരം, ആശുപത്രിയിലെ പ്രസവ വിവരം, പെണ്‍കുട്ടിയില്‍നിന്നു മജിസ്‌ട്രേറ്റ് ഐ.പി.സി 164 പ്രകാരം രേഖപ്പെടുത്തിയ രഹസ്യമൊഴിയുടെ വിവരങ്ങള്‍ എന്നിവ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
മാതൃവേദി പ്രവര്‍ത്തക കൊട്ടിയൂരിലെ തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. ടെസി ജോസ്, ശിശുരോഗ വിദഗ്ധന്‍ ഡോ. ഹൈദരാലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, ഇരിട്ടി ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റര്‍ ലിസ് മരിയ, വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വന്റിലെ സിസ്റ്റര്‍ അനീറ്റ, വൈത്തിരി ബാലമന്ദിരം അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഓഫീലിയ, വയനാട് ശിശുക്ഷേമസമിതി മുന്‍ ചെയര്‍മാന്‍ ഫാ. ജോസഫ് തോമസ് തേരകം, മുന്‍ അംഗം സിസ്റ്റര്‍ ബൈറ്റി എന്നിവരാണു മറ്റു പ്രതികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈനാഗപ്പള്ളി അപകടത്തില്‍ ഇന്‍ഷുറന്‍സ് പുതുക്കിയത് കാര്‍ കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്‍ക്കെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  3 months ago
No Image

ലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്‌റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല

International
  •  3 months ago
No Image

പേജര്‍ പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്‍വിയില്ലാത്തത്; സ്‌ഫോടകവസ്തുവെന്ന് സംശയം

International
  •  3 months ago
No Image

നിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി

Kerala
  •  3 months ago
No Image

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ ഇന്ന് 24 നിയമസഭ മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

National
  •  3 months ago
No Image

എന്താണ് പേജർ ? ഹിസ്ബുള്ളയുടെ പേജറുകൾ പൊട്ടിത്തെറിച്ചതെങ്ങനെ ?

International
  •  3 months ago
No Image

അബ്ദുറഹീം മോചനം: അന്തിമ വാദം ഒക്ടോബർ പതിനേഴിന്, മോചനവും അന്ന് അറിയാം

Saudi-arabia
  •  3 months ago
No Image

​ഗോവയ്ക്ക് ജംഷഡ്പൂരിന്റെ ഇൻജുറി കിക്ക്

Football
  •  3 months ago
No Image

യുഎഇ; വാഹനപകടത്തിൽ പന്ത്രണ്ട് വയസ്സുകാരന്‍ മരിച്ചു

uae
  •  3 months ago
No Image

ദുബൈയിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ആർടിഎ

uae
  •  3 months ago