കാസര്‍കോട്ട് ജ്വല്ലറി തുരന്ന് വന്‍ കവര്‍ച്ച
കാസര്‍കോട്: ജ്വല്ലറിയുടെ ചുവര് തുരന്ന് വന്‍ കവര്‍ച്ച. ബന്തടുക്കയിലെ സുമംഗലി ജ്വല്ലറിയിലാണ് കഴിഞ്ഞ ദിവസം രാത്രി കവര്‍ച്ച നടന്നത്. ഒന്നേകാല്‍ക്കിലോയിലധികം സ്വര്‍ണാഭരണങ്ങള്‍, നാലരകിലോയോളം വെള്ളി ആഭരണങ്ങള്‍, മുപ്പത്തിഅയ്യായ്യിരം രൂപ എന്നിവയാണ് കവര്‍ന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുവര് തുരന്ന് അകത്തു കടന്ന കവര്‍ച്ചക്കാര്‍ ലോക്കര്‍ തകര്‍ത്താണ് ആഭരണങ്ങളും പണവും കവര്‍ച്ച ചെയ്തത്.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളും കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ കുണ്ടംകുഴിയിലെ അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് സുമംഗലി ജ്വല്ലറി.
ഇന്നലെ രാവിലെ ഒന്‍പതോടെ ജ്വല്ലറി ജീവനക്കാരന്‍ കടയുടെ ഷട്ടര്‍ തുറന്നപ്പോഴാണ് പിറക് വശത്തെ ചുവര്‍ തുരന്ന നിലയിലും സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ കുത്തിപ്പൊളിച്ച നിലയിലും കണ്ടത്. അശോകന്റെ തന്നെ ഉടമസ്ഥതയിലുള്ള കുണ്ടംകുഴിയിലെ മറ്റൊരു ജ്വല്ലറിയില്‍ ഏഴുമാസം മുമ്പ് ചുവര്‍ തുരന്ന് സമാന രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഉത്തരേന്ത്യക്കാരായ സംഘത്തെയാണ് അന്ന് അറസ്റ്റ് ചെയ്തത്.
അതില്‍ പ്രധാന പ്രതികളെ ഇപ്പോഴും പൊലിസിനു പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. നഷ്ടപ്പെട്ട ആഭരണങ്ങളും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. കവര്‍ച്ചാകേസില്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്നും നഷ്ടപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്താന്‍ സത്വര നടപടി വേണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് അബ്ദുല്‍ കരിമും ജില്ലാ ട്രഷറര്‍ കബീറും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."