HOME
DETAILS

ചെലവ് കുറഞ്ഞ ഫ്യൂവല്‍ സെല്‍ രാജ്യത്തിന് അഭിമാനമായി ഗവേഷക വിദ്യാര്‍ഥിനി

  
backup
April 20 2017 | 20:04 PM

%e0%b4%9a%e0%b5%86%e0%b4%b2%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%ab%e0%b5%8d%e0%b4%af%e0%b5%82%e0%b4%b5%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%86


കോട്ടയം: രാജ്യത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് എം.ജി യൂനിവേഴ്‌സിറ്റി നാനോ സയന്‍സ് ഗവേഷക വിദ്യാര്‍ഥിനി അഞ്ജു കെ. നായര്‍. പരിസ്ഥിതി സൗഹൃദമായ ഫ്യൂവല്‍ സെല്ലുകള്‍ പതിന്മടങ്ങ് ചെലവുകുറഞ്ഞ രീതിയില്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയതോടെയാണ് ഗവേഷക വിദ്യാര്‍ഥി ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പാരിസ്ഥിക,സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലൊരു വിപ്ലവ മാറ്റവുമായി എം.ജി യൂനിവേഴ്‌സിറ്റി ഗവേഷക വിദ്യാര്‍ഥിനി രംഗത്തെത്തിയത്. വിദേശ രാജ്യങ്ങളില്‍ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്ന പരിസ്ഥിതി സൗഹൃദമായ ഫ്യൂവല്‍ സെല്ലുകള്‍ എങ്ങനെ വിലകുറച്ച് നിര്‍മിക്കാമെന്നും കൂടുതല്‍ പ്രയോജനകരമാക്കാമെന്നുമുള്ള ചിന്തയാണ് വിദ്യാര്‍ഥിനിയെ ഇത്തരം ഒരു കണ്ടെത്തലിലേക്ക് നയിച്ചത്.
ഈ ഗവേഷണം ശാസ്ത്രലോകം അംഗീകരിച്ചതിന്റെ തെളിവാണ് ഗവേഷണ ഫലം 'നേച്ചറി'ന്റെ സയന്റിഫിക് റിപ്പോര്‍ട്ട് ജേര്‍ണലില്‍ പ്രദ്ധീകരിച്ചത് തന്നെ. എം.ജി നാനോ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഞ്ജു വിപ്ലവകരമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പ്രകൃതിക്ക് അനുയോജ്യമായ ഫ്യൂവല്‍ സെല്ലുകള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇന്ത്യയില്‍ ഇതിന് അത്ര പ്രചാരമില്ലായിരുന്നു. ഇതിന്റെ ദൗര്‍ലഭ്യവും ബാറ്ററിയുടെ താങ്ങാനാവാത്ത വിലയുമായിരുന്നു പ്രശ്‌നം. ഈ സാഹചര്യത്തിലാണ് ഹരിത വാതകങ്ങളൊന്നും ഉല്‍പാദിപ്പിക്കാത്ത, മറ്റു ബാറ്ററിയെപ്പോലെ ഇടയ്ക്കിടെ ചാര്‍ജ് ചെയ്യാത്തതുമായ ഫ്യൂവല്‍ സെല്ലിനെ കൂടുതല്‍ ജനപ്രിയമാക്കാന്‍ ഗവേഷണവുമായി എം.ജി യൂനിവേഴ്‌സിറ്റി രംഗത്തെത്തിയത്.
ഫ്യുവല്‍ സെല്ലിനെ ജനപ്രിയമാക്കുവാന്‍ വേണ്ടി ബോറോണ്‍ ഡോപ്ഡ് ഗ്രാഫീന്‍ സില്‍വെര്‍ നാനോവയര്‍ എന്ന ഇലക്ട്രോഡ് വികസിപ്പിച്ചെടുക്കുകയായിരുന്നു. ബാറ്ററിയിലെ പ്ലാറ്റിനം ഇലക്ട്രോഡിന് പകരം അഞ്ജു വികസിപ്പിച്ചെടുത്ത ഇലക്ട്രോഡ് ഉപയോഗിച്ചപ്പോള്‍ വളരെ വേഗത്തിലും കൃത്യതയിലും ഓക്‌സിജന്‍ റിഡക്്ഷന്‍ നടക്കുന്നതായി കണ്ടെത്തി. പ്ലാറ്റിനം ഇലക്ട്രോഡിനെ അപേക്ഷിച്ച് സാധാരണ ഗവേഷണ ലബോറട്ടറിയിലും ഈ ഇലക്ട്രോഡ് പദാര്‍ഥം വികസിപ്പിച്ചെടുക്കാമെന്ന് ഗവേഷക സംഘം പറയുന്നു. ചെലവ് കുറയുകയും ചെയ്യും. ഇത്തരത്തിലൊരു കണ്ടെത്തല്‍ നടത്തിയതോടെ അഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത് നിരവധി അവസരങ്ങളാണ്. ഇറ്റലി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. സാബു തോമസ് പറഞ്ഞു. തിരുവല്ല സ്വദേശിയായ പി.എസ് സോമരാജന്റെയും കുസുമവാര്യരുടെയും മകളാണ് അഞ്ജു. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിന് എം.ജി വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, പ്രൊഫ. സാബു തോമസ്, ഡോ. നന്ദകുമാര്‍ കളരിയ്ക്കല്‍, അഞ്ജു കെ. നായര്‍ പങ്കെടുത്തു.

ഫ്യൂവല്‍ സെല്ലിന്റെ പ്രവര്‍ത്തനം
സാധാരണ ബാറ്ററിയുടെ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതാണെങ്കിലും തുടക്കത്തില്‍ നല്‍കുന്ന ഇന്ധനം തീരുന്നത് വരെ മാന്ദ്യം ഉണ്ടാവുകയില്ല. ഫ്യൂവല്‍ സെല്ലിന് പ്രധാനമായും രണ്ട് ഇലക്ട്രോഡുകളാണ് ഉള്ളത്. ആനോഡും കാഥോഡുമാണവ. ഇത് ഇലക്ട്രോലൈറ്റുകളുടെ രണ്ടു വശങ്ങളില്‍ ചേര്‍ത്തുവയ്ക്കുന്നു.
ആനോഡില്‍ നല്‍കുന്ന ഹൈഡ്രജന്‍ ഫ്യൂവല്‍ വിഘടിച്ച് പ്രോട്ടോണും ഇലക്ട്രോണുമായി മാറുന്നു. പ്രോട്ടോണ്‍ ഇലക്ട്രോലൈറ്റിലൂടെ സഞ്ചരിച്ച് കാഥോഡിലെ ഓക്‌സിജനുമായി ചേര്‍ന്ന് ജലമുണ്ടാവുന്ന സമയം, ഇലക്ട്രോണുകള്‍ ഇലക്ട്രോലൈറ്റിന് വെളിയിലൂടെയുള്ള സഞ്ചാരപാതയിലൂടെ സഞ്ചരിക്കുന്നത് മൂലം വൈദ്യുതിഉല്‍പാദിപ്പിക്കുന്ന പ്രതിഭാസം നടക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങളുടെ ഉപ ഉല്‍പന്നമായി ജലവും താപവും ലഭിക്കുന്നു. ഫ്യൂവല്‍ സെല്ലിന്റെ പ്രവര്‍ത്തനരീതിക്ക് കാഥോഡിലെ ഓക്‌സിജന്‍ റിഡക്ഷന്‍ പ്രധാനമാണ്. അതിനാല്‍ ഇവിടെ ഇതുവരെ പ്ലാറ്റിനം ഇലക്ട്രോഡുകളാണ് ഉപയോഗിച്ചിരുന്നത്. വിലപിടുപ്പും ലഭ്യമാക്കാന്‍ പ്രയാസവുമുള്ളതാണ് ഈ സെല്ലിന് കൂടുതല്‍ പ്രചാരം കിട്ടാതിരിക്കാന്‍ കാരണമായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago