HOME
DETAILS

ബ്രഹ്മപുരത്തെ തീപിടിത്തം; വിജിലന്‍സ് അന്വേഷണം നടത്താന്‍ കൗണ്‍സില്‍ ശുപാര്‍ശ

  
backup
March 31 2019 | 05:03 AM

%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%b9%e0%b5%8d%e0%b4%ae%e0%b4%aa%e0%b5%81%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%80%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തുടര്‍ച്ചയായി ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ടുള്ള സംഭവ വികാസങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ നിയോഗിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന് കൊച്ചി നഗരസഭ കൗണ്‍സില്‍യോഗം തീരുമാനിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തത്തെ കുറിച്ച് പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം കാര്യക്ഷമമായി നടക്കുന്നില്ലെന്ന കൗണ്‍സിലര്‍മാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ 15 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ആറാം തവണയും പ്‌ളാസ്റ്റിക് മാലിന്യത്തില്‍ തീപിടിച്ചത്. അതിന് തൊട്ടുമുമ്പായി പ്‌ളാന്റ് വളപ്പിലെ കാമറകള്‍ പ്രവര്‍ത്തനരഹിതമായി. തീയണഞ്ഞ് രണ്ടു മണിക്കൂറിന് ശേഷം കാമറകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. തീപിടിത്തത്തിലെ ദുരൂഹത സംബന്ധിച്ച് ഏന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയില്‍ കാമറയുമായി ബന്ധിപ്പിച്ചിരുന്ന ഡിജിറ്റല്‍ വീഡിയോ റെക്കാഡിങ് പരിശോധിച്ചപ്പോള്‍ ഹാര്‍ഡ് ഡിസ്‌ക് പലതവണ റീഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി. ഇതോടെ അഗ്‌നിബാധയ്ക്ക് പിന്നില്‍ അട്ടിമറിയുണ്ടെന്ന് വ്യക്തമായി.
അന്നുതന്നെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. സിറ്റി പൊലിസ് കമ്മിഷണറെയും കലക്ടറെയും ഇക്കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്ലാന്റിലുണ്ടായ കനത്ത അഗ്‌നിബാധയെ തുടര്‍ന്ന് പ്രദേശവാസികളുടെ എതിര്‍പ്പ് മൂലം ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് മാലിന്യനീക്കം പുനരാരംഭിക്കാന്‍ കഴിഞ്ഞത്.
കലക്ടറുടെ നേതൃത്വത്തിലുണ്ടായ അനുരഞ്ജന ചര്‍ച്ചയിലെ തീരുമാനപ്രകാരം പ്ലാന്റില്‍ കാമറകള്‍ വയ്ക്കാനും സുരക്ഷയ്ക്കായി കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും തീരുമാനിച്ചു. ദേശീയ ഹരിത ട്രൈബ്യൂണല്‍ പ്രതിനിധി സംഘവും പ്ലാന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഈ മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചത്. എന്നിട്ടും തീപിടിത്തമുണ്ടായ സമയത്തു മാത്രം കാമറകള്‍ നിശ്ചലമായതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു.
റോ റോ സര്‍വിസ് കരറൊപ്പിടുന്നത് അടുത്ത കൗണ്‍സിലേക്ക് മാറ്റിവച്ചു. റോ റോ സര്‍വിസുമായി ബന്ധപ്പെട്ട് നിരവധി രാതികള്‍ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച സാഹചര്യത്തിലാണ് വിശദമായ പരിശോധനക്ക് ശേഷം അടുത്ത കൗണ്‍സിലില്‍ പരിഗണിക്കാനായി മാറ്റിയത്. കരാറുകാരായ കെ.എസ്.ഐ.എന്‍.സി തികച്ചും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് പി.എം.എ ഹാരിസ് പറഞ്ഞു. കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല. ടിക്കറ്റ് നല്‍കാതെ വാഹനങ്ങള്‍ കയറ്റിയിറക്കുന്നു. ജീവനക്കാരും നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍വിസ് തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞിട്ടും കരാറുമായി ബന്ധപ്പെട്ട ഒരു വ്യവസ്ഥയും കെ.എസ്.ഐ.എന്‍.സി പാലിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
റോ റോ സര്‍വിസുമായി ബന്ധപ്പെട്ട് ഇവര്‍ പറയുന്ന പ്രശനങ്ങള്‍ പരിശോധിക്കാന്‍ ഒരു മറൈന്‍ എന്‍ജിനീയറെ നിയോഗിക്കണമെന്നും വേണ്ടിവന്നാല്‍ കാരാര്‍ സ്വകാര്യ കമ്പനിയെയേ വ്യക്തികളെയോ ഏല്‍പ്പിക്കണമെന്നും ഹാരിസ് പറഞ്ഞു.
റോ റോ പലതവണ അപകടത്തില്‍ പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ലാഭത്തിന്റെ പകുതി നഗരസഭയ്ക്ക് നല്‍കുമെന്ന വ്യവസ്ഥയിലാണ് കെ.എസ്.ഐ.എന്‍.സി കരാറെടുത്തത്. എന്നാല്‍ നാളിതുവരെ കണക്കുകള്‍ നല്‍കാന്‍ പോലും അവര്‍ തയാറായില്ലെന്നും കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.
റോ റോയുടെ പ്രവര്‍ത്തനങ്ങള്‍ നിരുത്തരവാദപരമായാണ് നടക്കുന്നതെന്ന് മേയറും ചൂണ്ടിക്കാട്ടി. ഇതോടെ കൗണ്‍സിലിന്റെ പരിഗണനക്ക് വന്ന അജണ്ട വിശദമായ പരിശോധനകള്‍ക്ക് ശേഷം അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് പരിഘണിക്കാനും യോഗം തീരുമാനിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  2 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago