HOME
DETAILS

കപ്പലുകളുടെ റൂട്ട് മാറ്റം അപകടങ്ങള്‍ക്ക് വഴിയോരുക്കുന്നു

  
backup
March 31 2019 | 05:03 AM

%e0%b4%95%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1

വൈപ്പിന്‍ : കപ്പലുകള്‍ റൂട്ട് മാറി ഓടി മത്സ്യബന്ധനയാനങ്ങളില്‍ ഇടിച്ച് അപകടങ്ങള്‍ പെരുകുമ്പോഴും ബന്ധപ്പെട്ട അധികൃതരോ ജനപ്രതിനിധികളോ മത്സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായി നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ലന്ന ആക്ഷേപം ഉയരുന്നു. മുനമ്പം ബോട്ടുടമാസംഘംമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
കപ്പലുകള്‍ ചട്ടം ലംഘിച്ച് സ്ഥിരമായി പലപ്പോഴും കരയോട് ചേര്‍ാണ് സഞ്ചരിക്കുന്നത്. ഇത് തടയാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നില്ല. അപകടം ഉണ്ടായി വലിയ ആള്‍ നാശം ഉണ്ടാകുമ്പോള്‍ മാത്രമാണ് ജനപ്രതിനിധികള്‍ പ്രതികരിക്കുന്നതെന്ന് മുനമ്പം ബോട്ട് ഓണേഴ്‌സ് ആന്റ് ഓപ്പറേറ്റേഴ്‌സ് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി.പി. ഗിരീഷ് ചൂണ്ടിക്കാട്ടി. ഏഴുമാസങ്ങള്‍ക്ക് മുമ്പ് മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു ബോട്ട് മുങ്ങി വലിയൊരു ദുരന്തം മുനമ്പത്ത് അരങ്ങേറിയിരുന്നു. അതിലുണ്ടായിരുന്ന 14 മത്സ്യതൊഴിലാളികളില്‍ 9 പേരുടെ മൃതദേഹം ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കി മുങ്ങല്‍ വിദഗ്ധരെകൊണ്ട് അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തിയിരുന്നുവെങ്കെില്‍ ബോട്ടിനകത്ത് കുരുങ്ങിക്കിടന്നിരുന്ന മൃതദേഹങ്ങള്‍ കണ്ടെത്താമായിരുന്നു. ഇക്കാര്യം പരിചയസമ്പന്നരായവര്‍ ചൂണ്ടിക്കാണിച്ചിട്ടുപോലും സര്‍ക്കാരും ഫിഷറീസ് വകുപ്പും കാണിച്ച ഉദാസീനത മൂലം മൃതദേഹമെങ്കിലും കുടുംബാംഗങ്ങള്‍ക്ക് ഒരു നോക്ക് കാണാനുള്ള അവസരവും നഷ്ടപ്പെടുത്തിയെന്ന് ബോട്ടുടമകള്‍ ആരോപിക്കുന്നു. രണ്ട് പേര്‍ മാത്രമാണ് അന്നുണ്ടായ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മുന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു.
ഇവരില്‍ മലയാളിയായ ഒരു മത്സ്യതൊഴിലാളിക്ക് ഫിഷറീസ് വകുപ്പില്‍ നിന്നും ക്ഷേമനിധിയില്‍ നിന്നും കുടുംബസഹായഫണ്ട് അനുവദിച്ചെങ്കിലും അന്യസംസ്ഥാനക്കാരായ മത്സ്യതൊഴിലാളികള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നയാപൈസപോലും നല്‍കിയില്ല. മുനമ്പം മത്സ്യബന്ധന മേഖലയിലുള്ളവര്‍ പിരിച്ചെടുത്ത 50 ലക്ഷം രൂപയാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ച ആശ്വാസമെന്നും ബോട്ടുടമാ സംഘം കുറ്റപ്പെടുത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാമല്ലയിലെ അല്‍ ജസീറ ഓഫിസില്‍ ഇസ്‌റാഈല്‍ റെയ്ഡ്, അക്രമം,കണ്ണീര്‍ വാതക പ്രയോഗം, വെടിയൊച്ച;  അടച്ചു പൂട്ടാനും ഉത്തരവ്

International
  •  3 months ago
No Image

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന് എ.ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് 

Kerala
  •  3 months ago
No Image

1987: ഒരു തെരഞ്ഞെടുപ്പ് അട്ടിമറിയുടെ ഓർമയിൽ കശ്മിർ

National
  •  3 months ago
No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago