HOME
DETAILS

തടസങ്ങള്‍ മാറി, മറയൂര്‍ സബ് സ്റ്റേഷന്‍ നിര്‍മാണം ദ്രുതഗതിയില്‍

  
backup
March 31 2019 | 06:03 AM

%e0%b4%a4%e0%b4%9f%e0%b4%b8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%bf-%e0%b4%ae%e0%b4%b1%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8

മറയൂര്‍: മറയൂര്‍ 33 കെ.വി സബ് സ്റ്റേഷന്റെ നിര്‍മാണ പണികള്‍ തടസങ്ങള്‍ പരിഹരിച്ച് മുന്നേറുന്നു. ചിത്തിരപുരത്ത് നിന്ന് മറയൂരില്‍ 33 കെ.വി സബ് സ്റ്റേഷനിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്ന പണിയും മറയൂരില്‍ സബ് സ്റ്റേഷന്റെ കെട്ടിട നിര്‍മാണവുമാണ് നടന്നുവരുന്നത്. വൈദ്യുതി പോസ്റ്റ് കുഴിച്ചിടുന്നതിനെതിരേ തേയില കമ്പനികളും പൊതുമരാമത്ത് വകുപ്പും തടസവാദങ്ങള്‍ ഉയര്‍ത്തിയെങ്കിലും അതെല്ലാം ചര്‍ച്ച നടത്തി പരിഹരിച്ചു.
വൈദ്യുതി വകുപ്പ് ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശശാങ്കന്‍ നായര്‍ കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. നിലവില്‍ രാജമല മുതല്‍ വാഗവുരൈ വരെയുള്ള 17 കിലോമീറ്റര്‍ ദൂരം പോസ്റ്റുകള്‍ സ്ഥാപിച്ചു വരുന്നു. മൂന്ന് കോടി രൂപയാണ് ഇതിന്റെ ചെലവ്. മൂന്നാര്‍ ടൗണില്‍ ലക്ഷ്മി എസ്റ്റേറ്റില്‍ 6633 കെ.വി സബ് സ്റ്റേഷന്‍ സ്ഥാപിച്ച് അവിടെ നിന്ന് മറയൂരിലേക്ക് 33 കെ.വി ലൈന്‍ എത്തിക്കുവാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. വാഗവുരൈ മുതല്‍ കോഫി സ്റ്റോര്‍ വരെ മറയൂര്‍ - മൂന്നാര്‍ സംസ്ഥാന പാതയിലൂടെയും കോഫി സ്റ്റോര്‍ മുതല്‍ മറയൂര്‍ വരെ നിലവിലെ ചിന്നവര ഭാഗം വഴിയുമാണ് പുതിയ ലൈന്‍ വരുന്നത്. ഈ മേഖലയില്‍ വനഭൂമിയുള്ളതിനാലാണ് പഴയ ലൈനിലൂടെ തന്നെ കൊണ്ടുവരുന്നത്. വാഗ വുരൈ മറയൂര്‍ ലൈന്‍ വലിക്കുന്നതിനുള്ള ഇ-ടെന്‍ഡര്‍ മാര്‍ച്ച് 29നാണ് തുറക്കുന്നത്.
ചിത്തിരപുരം ലക്ഷ്മി എസ്റ്റേറ്റ് വരെയുള്ള 66 കെ.വി ലൈനിന്റെ സര്‍വേയും ആരംഭിച്ചു. മറയൂരില്‍ സബ് സ്റ്റേഷന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഇവിടെ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുവാനുള്ള നടപടിക്രമങ്ങളും നടന്നുവരുന്നു. ഒരു വര്‍ഷം കൊണ്ട് വൈദ്യുതി ലൈന്‍ മറയൂരില്‍ എത്തിച്ച് സബ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് അധികൃതര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago