കേരളത്തില്‍ എന്‍.ഡി.എ വിപുലീകരിക്കാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തില്‍ എന്‍.ഡി.എ വിപുലീകരിക്കാന്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശം. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ബൂത്തുതലം മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അമിത് ഷാ ജൂലൈ 25, 26, 27 തീയതികളില്‍ കേരളത്തിലെത്തുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു. വിശാഖപട്ടണത്തെ ദേശീയ നിര്‍വാഹക സമിതിയോഗത്തിനുശേഷമായിരിക്കും അമിത് ഷായുടെ കേരളാ സന്ദര്‍ശനം.
മലപ്പുറം തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ദേശീയ നേതൃത്വം വിളിച്ചുവരുത്തിയെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ നിര്‍വാഹക സമിതി അംഗങ്ങളായ പി.കെ കൃഷ്ണദാസ്, വി. മുരളീധരന്, സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശന്, എന്‍.ഡി.എ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖര്‍ എം.പി എന്നിവരും അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."