HOME
DETAILS

അമ്പലപ്പാറ ചന്ദന കേസ്: ഒരാള്‍ കൂടി പിടിയില്‍

  
backup
March 31 2019 | 06:03 AM

%e0%b4%85%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%92%e0%b4%b0

മറയൂര്‍: മറയൂര്‍ നാച്ചിവയല്‍ സ്റ്റേഷന്‍ പരിധിയില്‍ നടന്ന അമ്പലപ്പാറ ചന്ദന കേസില്‍ ഒരാള്‍ കൂടി പിടിയിലായി. കാന്തല്ലൂര്‍ പെരടി പള്ളം അഞ്ചുവീട്ടില്‍ സോളമന്‍ ജെ (36)യാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കസ്റ്റഡിയിലെടുത്തത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം രണ്ടു സ്ത്രീകളടക്കം എട്ടായി ഉയര്‍ന്നു. പ്രധാന പ്രതി ബാലകൃഷ്ണന്‍ ശേഖരിച്ചുവയ്ക്കുന്ന ചന്ദനം തലച്ചുമടായി സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് സോളമന്‍ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുന്‍പ് പിടിയിലായി കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങിയ വിജയകുമാര്‍, മുത്തു എന്നിവരുടെ തെളിവെടുപ്പിലാണ് സോളമന്റെ പങ്കും തെളിഞ്ഞത്. മുത്തുവിനെയും വിജയകുമാറിനെയും തെളിവെടുപ്പിന് ശേഷം ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അഞ്ചുവീട് ഭാഗത്ത് നിന്ന് ബാലകൃഷ്ണനും സോളമനും പിടികൂടുവാനുള്ള രണ്ടുപേരും കൂടി വട്ടവട പഞ്ചായത്തിലെ മത്താപ്പ് വഴി വല്‍സപ്പെട്ടി കുടിയ്ക്ക് സമീപത്ത് എത്തിക്കലാണ് സോളമന്റെയും സംഘത്തിന്റെയും ജോലി. ഇവിടെ നിന്ന് മറ്റൊരു സംഘമാണ് മാട്ടുപ്പെട്ടി ഭാഗത്ത് ചന്ദനം എത്തിച്ച് മലപ്പുറം മോങ്ങത്ത് കുഞ്ഞിപ്പു എന്ന ഷുഹൈബിന്റെ വാഹനത്തില്‍ കയറ്റി കൊടുക്കുന്നത്. സോളമന് ചുമട്ടുകൂലിയിനത്തില്‍ 3000 രൂപ ബാലകൃഷ്ണന്‍ നല്‍കി വന്നിരുന്നു. 20 കിലോ ചന്ദനം വരെ ഒരു തവണ ചുമക്കുമെന്ന് സോളമന്‍ മൊഴി നല്‍കി. കഴിഞ്ഞ രണ്ടു വര്‍ഷമായി നിരവധി തവണ ചന്ദനം ചുമക്കുന്നതിന് പോയിട്ടുള്ളതായി ഇയാള്‍ പറഞ്ഞു. റേഞ്ച് ഓഫിസര്‍മാരായ ജോബ് ജെ. നര്യം പറമ്പില്‍, അരുണ്‍ മഹാരാജ, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍മാരായ എ. നിസാം, പി.എസ് സജീവ്, എസ്.എഫ്.ഒമാരായ ഷൈന്‍ വി.കെ, കെ.കെ സജിമോന്‍, ബി.എഫ്.ഒമാരായ പ്രഫുല്‍ എസ് കുട്ടിശ്ശേരി, ബി. ശിവപ്രസാദ്, റിന്‍സ് ആന്റണി, ഉണ്ണികൃഷ്ണന്‍ നായര്‍, ശെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഞായറാഴ്ച ദേവികുളം കോടതിയില്‍ ഹാജരാക്കും. മറയൂര്‍, കാന്തല്ലൂര്‍ മേഖലയില്‍ നിന്നുമുള്ള ചന്ദനക്കടത്തിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുവെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും മറയൂര്‍ റേഞ്ച് ഓഫിസര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago