ജലക്ഷാമം രൂക്ഷം; കുഴല്‍ കിണറുകള്‍ നോക്കുകുത്തിയായി തന്നെ
മാന്നാര്‍: വേനല്‍ കടത്തുതോടെ കുളങ്ങളെല്ലാം വറ്റിവരണ്ടു ജലക്ഷാമം രൂക്ഷമായിട്ടും ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച കുഴല്‍ കിണറുകള്‍ നോക്കുകുത്തിയാകുന്നതായി പരാതി. ചെന്നിത്തല, തൃപ്പെരുന്തുറ വില്ലേജ് ഓഫിസിന് സമീപത്തെയും ചെറിയനാട് ദേവസ്വം ബോര്‍ഡ് സ്കൂളിന് സമീപത്തെയും കുഴല്‍ കിണറുകളാണ് കാടുകയറി ഉപയോഗശൂന്യമായി കിടക്കുന്നത്. ചെന്നിത്തലയിലെ കുഴല്‍കിണറില്‍നിന്നു രണ്ടു വര്‍ഷം മുന്‍പ് വരെ വെള്ളമെടുത്തിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഈ കിണറിന് ചെറിയ തകരാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇതിന് സമീപം സ്ഥിതി ചെയ്യുന്ന ചെന്നിത്തല തൃപ്പെരുന്തുറ കുടിവെള്ള പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണിയില്‍നിന്നും ടാപ്പുവഴി വെള്ളം നല്കാന് തുടങ്ങിയതോടെയാണ് കുഴല്‍ കിണറിലെ ജലം ഉപയോഗിക്കാതായത്.
ചെറിയാനാട്ടെ സ്കൂളിന് സമീപമുള്ള കുഴല്‍ കിണര്‍ ഡച്ച് സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പഞ്ചായത്താകെ ശുദ്ധജല വിതരണ പദ്ധതി വന്നതോടെയാണ് ഉപയോഗിക്കാതായത്. ഇപ്പോള്‍ നാട്ടുകാരുടെ ആവശ്യപ്രകാരം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ തോടുവെട്ട് ആരംഭിച്ചു.
ഒരാഴ്ച തുടര്‍ച്ചയായി വേനല്‍മഴ ലഭിച്ചാല്‍ വറ്റിവരണ്ട കുളങ്ങള്‍ നിറയുകയും കിണറുകളില്‍ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."