HOME
DETAILS

പരപ്പ ബസ് സ്റ്റാന്‍ഡ് പദ്ധതി രൂപരേഖ സമര്‍പ്പിച്ചു; ഇനി സര്‍ക്കാര്‍ കനിയണം

  
backup
July 06 2018 | 07:07 AM

%e0%b4%aa%e0%b4%b0%e0%b4%aa%e0%b5%8d%e0%b4%aa-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8d-%e0%b4%aa%e0%b4%a6


നീലേശ്വരം: അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന മലയോര മേഖലയുടെ വാണിജ്യ സിരാകേന്ദ്രമായ പരപ്പയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമാകുന്നതും കാത്തിരിക്കുകയാണ് പരപ്പയിലെ ജനം.
പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് യാര്‍ഡിന് അനുയോജ്യമായ 58 സെന്റ് സ്ഥലം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനും പെട്രോള്‍ ബങ്കിനും സമീപത്തായി കണ്ടെത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ ദശാബ്ദങ്ങള്‍ പലതു കഴിഞ്ഞിട്ടും പരപ്പയില്‍ ബസ് സ്റ്റാന്‍ഡ് യാഥാര്‍ഥ്യമായില്ല.
നിര്‍ദിഷ്ട പരപ്പ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തികളുടെ ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചു കഴിഞ്ഞതായി പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
പദ്ധതി പൂര്‍ത്തീകരണത്തിനു മൂന്നു കോടിയോളം രൂപ ചെലവു വരുമെന്നാണ് പ്രാഥമിക നിഗമനം. ഈ തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കുന്നതിനു പദ്ധതിയുടെ രൂപരേഖ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.
രൂപരേഖ തയാറാക്കുന്നതിനും സ്ഥലസംബന്ധമായ നടപടികള്‍ക്കും മറ്റുമായി ഇപ്പോള്‍ എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നുമാണ് വിവരം.
ഇപ്പോള്‍ നീലേശ്വരം കാലിച്ചാനടുക്കം, കാഞ്ഞങ്ങാട് ഒടയംഞ്ചാല്‍, നീലേശ്വരം കാലിച്ചാമരം പരപ്പ, നെല്ലിയടുക്കം ബിരിക്കുളം പരപ്പ, കുന്നുങ്കൈ, വെള്ളരിക്കുണ്ട് , കൊന്നക്കാട്, പരപ്പ എന്നിങ്ങനെ കിഴക്കന്‍ മലയോര മേഖലയില്‍നിന്നുള്‍പ്പെടെ നൂറിലധികം ബസുകളാണ് പരപ്പയിലൂടെ സര്‍വിസ് നടത്തുന്നത്.ഇതില്‍ കുറെയേറെ ബസുകള്‍ രാത്രികാലത്തും ഓട്ടമില്ലാത്ത പകല്‍നേരങ്ങളിലും പാര്‍ക്കു ചെയ്യുന്നത് പരപ്പ ഇടത്തോട് റോഡിന്റെ പാര്‍ശ്വങ്ങളിലാണ്.
കൂടാതെ മിനിലോറികളും മറ്റു സ്വകാര്യവാഹനങ്ങളുമുള്‍പ്പെടെ നിര്‍ത്തിയിടുന്നതും റോഡരികിലാണ്. ഇത് ഏറെ ഗതാഗതപ്രശ്‌നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്.
ഭരിക്കുന്ന പാര്‍ട്ടികളും പണ്ടണ്ടണ്ടണ്ടഞ്ചായത്തും മനസുവച്ചാല്‍ ഈ വര്‍ഷം തന്നെ പദ്ധതി തുടങ്ങാനാവുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago