വികസനം പറഞ്ഞ് ഇ.ടിയുടെ പര്യടനം
കൂറ്റനാട്:വികസന നേട്ടങ്ങള്‍ പ്രചരണായുധമാക്കി പൊന്നാനി മണ്ഡലത്തില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീറിന്റെ പര്യടനം. വെളിയങ്കോട്, പെരുമ്പടപ്പ്, മാറഞ്ചേരി പഞ്ചായത്തുകളില്‍ ഇ. ടി പര്യടനം നടത്തി. വൈകീട്ട് ബിയ്യത്ത് നിന്ന് ആരംഭിച്ച റോഡ് ഷോ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് മരക്കടവില്‍ സമാപിച്ചു.
കുറ്റിപ്പുറം - പുതുപൊന്നാനി പാത, കോള്‍പടവ് മേഖലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍, പഴയ ദേശീയ പാത പുനരുദ്ധാരണം തുടങ്ങി മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ. ടി വിശദീകരിച്ചു. 2013ല്‍ ആരംഭിച്ച സമഗ്ര കോള്‍ വികസന പരിപാടിയിലുടെ നെല്‍കൃഷി വികസനത്തില്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടം ഇ. ടി എടുത്തു പറഞ്ഞു. 115 കിലോമീറ്ററോളം കോള്‍ പാടങ്ങളില്‍ ബണ്ട് നിര്‍മിച്ചതും, 3700 ഏക്കര്‍ സ്ഥലത്തുണ്ടായിരുന് നെല്‍കൃഷി 6900 ഏക്കര്‍ ആയി വര്‍ധിച്ചതും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കാര്‍ഷിക മേഖലയില്‍ ഉണ്ടായ ശ്രദ്ധേയമായ നേട്ടമാണ്.
പൂര്‍ണമായും കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്. യു.ഡി.എഫ് നേതാക്കളായ എം.വി.ശ്രീധരന്‍ മാസ്റ്റര്‍, ഷാനവാസ് വെട്ടത്തൂര്‍, സെയത് അഹമ്മദ് ബാഫഖി തങ്ങള്‍, സി.ഹരിദാസ്, വി.വി ഹമീദ്, സി.ജോസഫ് , കെ. കെ.ബീരാന്‍ കുട്ടി, അഡ്വ: വി. ഐ.എം.അശ്‌റഫ്, എം. അബ്ദുല്‍ലത്തീഫ്, എം.എ.ഹസീബ്, വി.പി ഹുസൈന്‍ കോയ തങ്ങള്‍, യു. മുനീബ് തുടങ്ങിയവര്‍ ഇ. ടിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."