HOME
DETAILS

വന്യമൃഗഭീഷണിയില്‍ മലയോര മേഖലകള്‍

  
backup
March 31 2019 | 07:03 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0

കല്ലടിക്കോട്: ജില്ലയില്‍ വേനല്‍ കടുത്തതും കാടുകളില്‍ വെള്ളമില്ലാതാവുന്നതിനാലും കാട്ടാനകള്‍ മലയോര നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. പ്രധാനമായും മലയോര മേഖലകളായ കല്ലടിക്കോട്, മണ്ണാര്‍ക്കാട്, വടക്കഞ്ചേരി എന്നിവിടങ്ങളിലാണ് കാലങ്ങളായി വന്യമൃഗ ഭീഷണിയുള്ളത്. കാടിറങ്ങുന്ന കാട്ടാനകള്‍, പുലി എന്നിവക്ക് പുറമെ കാട്ടുപന്നികളുടെ ആക്രമണവും പതിവാണ്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യമൃഗങ്ങള്‍ കാലങ്ങളായി ഇവിടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുമ്പോഴും നടപടികള്‍ പ്രഹസനമാവുകയാണ്. മലയോര മേഖലകളില്‍ സൈ്വരവിഹാരം നടത്തുന്ന വന്യമൃഗങ്ങളെ നേരിടാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുന്ന സ്ഥിതിയാണ്. വീടുകള്‍ തകര്‍ക്കും ജീവനപഹരിച്ചും കാര്‍ഷികവിളകള്‍ നശിപ്പിച്ചും സംഹാര താണ്ഡവമാടുന്ന കാട്ടാനകള്‍ ഇവിടങ്ങളില്‍ പതിവു കാഴ്ചയാണ്. ഒറ്റക്കും കൂട്ടവുമായെത്തുന്ന കാട്ടാനകള്‍ക്ക് മുന്നില്‍ ഇവിടത്തുകാര്‍ രക്ഷപ്പെടുന്നത് പലപ്പോഴും ജീവഭാഗ്യം കൊണ്ടാണ്. മലയോര മേഖലകളില്‍ വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിനായുള്ള സോളാര്‍ വേലി, ഫെന്‍സിങ്, ഫയര്‍ലൈന്‍ എന്നിവയെല്ലാം ഫയലുകളിലുറങ്ങുകയാണ്. വനമേഖലകളില്‍ വന്യമൃഗങ്ങളുടെ എണ്ണം കൂടുന്നതിനുസരിച്ച് വനത്തിനകത്ത് മതിയായ അളവില്‍ തീറ്റയും വെള്ളവുമില്ലാതായതാണ് ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ കയ്യടക്കാന്‍ കാരണമാവുന്നത്. കഴിഞ്ഞ വര്‍ഷം ജല്ലിക്കാടുകളിലെല്ലാം പൂത്തുനശിച്ചതിനാലാണ് ഇത്തവണ കാടുകളില്‍ തീറ്റയില്ലാതാവാന്‍ കാരണമായതെന്ന് പറയപ്പെടുന്നു. ആനകള്‍ മാത്രമായിരുന്നു നേരത്തെ ജനങ്ങളുടെ ഭീതിയെങ്കില്‍ ഇപ്പോള്‍ കരടി, കാട്ടുപോത്ത്, പന്നി, പുലി എന്നിവയെല്ലാം മലയോര നിവാസികളുടെ ഉറക്കം കെടുത്തുന്നവയാണ്.  മലയോര മേഖലകളിലെ വന്യമൃഗശല്യം മൂലം വളര്‍ത്തുമൃഗങ്ങളെ തൊഴുത്തില്‍നിന്നിറക്കാനോ മേയാന്‍ വിടാനോ പറ്റാത്ത സ്ഥിതിയാണ്. കാലങ്ങളായുള്ള പ്രകൃതിക്ഷോഭത്തിനുപുറമെ കാട്ടുശല്യം കൂടിയായതോടെ ജീവിതം ദുരിതപൂര്‍ണമാവുന്ന സ്ഥിതിയാണ്. മലയോര നിവാസികള്‍ക്ക് ആട്, പശു എന്നിവയെ വൈക്കോലും പുല്ലും കൊടുത്ത് വീട്ടില്‍ തന്നെ വളര്‍ത്തേണ്ടിവരുന്നതും വന്യമൃഗങ്ങള്‍, വാഴ, കവുങ്ങ്, കപ്പ എന്നീ കാര്‍ഷികവിളകള്‍ നശിപ്പിക്കുന്നതും മലയോര നിവാസികളുടെ ജീവിതം കണ്ണീരിലാഴ്ത്തുകയാണ്. വളര്‍ത്തുമൃഗങ്ങളിലൂടെ കാര്‍ഷികവിളകളിലൂടെയും ഉപജീവനമാര്‍ഗ്ഗം തേടുന്ന മലയോര നിവാസികളുടെ ജീവിതം വന്യമൃഗശല്യത്താല്‍ താളം തെറ്റുന്ന സ്ഥിതിയാണ്. ശാരീരിക വൈകല്യങ്ങളോ വിധവകളോ രോഗികളുമുള്‍ക്കൊള്ളുന്ന മലയോര മേഖലയിലെ വീടുകളില്‍ ഇതുമൂലം ജീവിതം വഴിമുട്ടി നില്‍ക്കുന്ന സ്ഥിതിയാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവിടെ പേരിലൊതുങ്ങുമ്പോള്‍ ജീവിക്കാന്‍ കഷ്ടപ്പെടുന്നതാണ് മലയോരനിവാസികള്‍ തിരഞ്ഞെടുപ്പുകാലത്ത് വോട്ടിനു വരുന്നവര്‍ പിന്നെ ജയിച്ചാല്‍ ഈ പ്രദേശം കാണാറില്ല. ജില്ലയില്‍ കാലങ്ങളായി വന്യമൃഗശല്യം രൂക്ഷമാവുമ്പോഴും പലപ്പോഴും പരിഹാരമാര്‍ഗ്ഗവും നഷ്ടപരിഹാരവും ഫയലുകളില്‍ മാത്രമാണ്. ഫലമോ കാലമേതായാലും ഭരണമേതായാലും വന്യമൃഗശല്യത്തില്‍ ജീവനും സ്വത്തിനും ഭയന്ന് ഉറക്കമില്ലാതെ നാളുകള്‍ തള്ളിനീക്കുകയാണ് ജില്ലയിലെ മലയോര മേഖലകളെന്നതില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്റര്‍നാഷനല്‍ എയര്‍ഷോ 2024; ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളെത്തി

bahrain
  •  a month ago
No Image

ഫ്രിഡ്ജില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Kerala
  •  a month ago
No Image

അശ്വനി കുമാര്‍ വധക്കേസ്: മൂന്നാം പ്രതിക്ക് ജീവപര്യന്തം

Kerala
  •  a month ago
No Image

രഹസ്യങ്ങള്‍ ചോര്‍ന്നത് നെതന്യാഹുവിന്റെ ഓഫിസില്‍ നിന്ന് തന്നെ; ചോര്‍ത്തിയത് പ്രധാനമന്ത്രിയുടെ വിശ്വസ്തന്‍

International
  •  a month ago
No Image

സഞ്ചാരികളേ ഇതിലേ വരൂ..!  ഇന്ത്യക്കാര്‍ക്കുള്ള വിസാരഹിത പ്രവേശനം നീട്ടി തായ്‌ലന്‍ഡ്

Kerala
  •  a month ago
No Image

കനത്ത നഷ്ടത്തിലേക്ക് കൂപ്പു കുത്തി ഇന്ത്യന്‍ ഓഹരി വിപണി; തകര്‍ച്ചയുടെ പ്രധാന കാരണങ്ങളറിയാം

Economy
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഈ മാസം 20ന് 

Kerala
  •  a month ago
No Image

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി; ഈ മാസം 20ന് വോട്ടെടുപ്പ് 

Kerala
  •  a month ago
No Image

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

International
  •  a month ago
No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago