ലോറി ഡ്രൈവറുടെ കൊല; പ്രതി പിടിയില്‍ പിടിയിലായത് മറ്റൊരു കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ കിട്ടിയയാള്‍
കൊല്ലം: ലോറി ഡ്രൈവര്‍ പാതയോരത്ത് കുത്തേറ്റ് മരിച്ച കേസിലെ പ്രതി അറസ്റ്റില്‍. കടക്കാമണ്‍ ബിനുവിലാസത്തില്‍ ആന ഗോപി എന്നു വിളിക്കുന്ന ഗോപി (68)യാണ് അറസ്റ്റിലായത്. ഇയാള്‍ മുന്‍പ് ഒരു കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചയാളുമാണെന്നും പൊലിസ് പറഞ്ഞു. മല്ലപ്പള്ളി വെണ്ണിക്കുളം കുറമറ്റം അയ്യന്‍ കോവില്‍ വീട്ടില്‍ ശിവാനന്ദന്‍ പിള്ള, രത്‌നമ്മ ദമ്പതികളുടെ മകന്‍ സാജന്‍ പിള്ള(46) ആണ് കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ 15 ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് പുനലൂര്‍ പത്തനാപുരം റോഡില്‍ വാഴത്തോപ്പ് ജങ്ഷന് സമീപം ലോറിക്കരുകില്‍ മൃതദേഹം കണ്ടത്. സാജന്റെ കൈവശം പണമുണ്ടെന്ന ധാരണയില്‍ അത് കവരുന്നതിനായി സഹകരണ ബാങ്ക് വളം ഡിപ്പോക്ക് എതിര്‍വശത്തായി പാര്‍ക്ക് ചെയ്ത ലോറിയില്‍ സാജന്‍ കിടന്നുറങ്ങിയപ്പോഴാണ് കൊലപാതകം നടത്തിയതെന്ന് ഗോപി പറഞ്ഞതായി പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണ സംഘത്തില്‍ പുനലൂര്‍ എ.എസ്.പി കാര്‍ത്തികേയന്‍ ഗോകുല്‍ ചന്ദ്രന്‍, കടക്കല്‍ സി.ഐ.എസ്.സാനി, പത്തനാപുരം സി.ഐ നന്ദകുമാര്‍, അഞ്ചല്‍ സി.ഐ അഭിലാഷ്, എസ്.ഐമാരായ വി.ജയകുമാര്‍, സി.കെ. മനോജ്, എ.എസ്.ഐമാരായ ജോസ്, ഷാജഹാന്‍ എന്നിവരടങ്ങുന്ന 20 അംഗ ടീമാണ് ഉണ്ടായിരുന്നത്. പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."