HOME
DETAILS
MAL
ടാറിങ് യന്ത്രം റോഡില്‍ കുടുങ്ങി: ഇരിട്ടിയില്‍ ഗതാഗതം മുടങ്ങി
backup
March 31 2019 | 07:03 AM
ഇരിട്ടി:ടാറിങിനു ഉപയോഗിക്കുന്ന യന്ത്രം റോഡില്‍ കുടുങ്ങിഗതാഗതം മുടങ്ങി.
ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്ക് നിര്മിക്കുന്നതിനടുത്തായാണ് യന്ത്രംകുടുങ്ങിയത്.
തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി ഇരിട്ടി പഴയ ബസ് സ്റ്റാന്‍ഡിനു സമീപം നിര്‍മിക്കുന്ന കലുങ്കിനടുത്തായാണ് റോഡ് നിര്‍മാണത്തിനായി കൊണ്ടു പോകുകയായിരുന്നു യന്ത്രം അപകടത്തില്‍പ്പെട്ടത്.
യന്ത്രത്തിന്റെ ഒരു വശത്തെ ടയര്‍ ഊരിത്തെറിച്ചതോടെയാണ് റോഡില്‍ കുടങ്ങിയത്.ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗതടസം അനുഭവപ്പെട്ടു. ഒടുവില്‍ യന്ത്രതകരാര്‍ പരിഹരിച്ചതിനു ശേഷമാണ് മറ്റുവാഹനങ്ങള്‍ കടത്തിവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."