തുടര്‍ച്ചയായ പതിനാറാം ദിവസവും വര്‍ധന; പെട്രോള്‍ 81 കടന്നു, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍
ന്യൂഡല്‍ഹി: തുടര്‍ച്ചയായ 16ാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വര്‍ധിച്ചത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.
എന്നാല്‍ ആഗോളതലത്തില്‍ അസംസ്കൃത എണ്ണ വില ഇടിയുമ്പോഴും ഇന്ത്യയില്‍ വില ഉയരുക തന്നെയായിരുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി മൂന്നു രൂപ വര്‍ധിപ്പിച്ചു. ഇതോടെ അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്കു ലഭിച്ചില്ല.
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വീപ്പയ്ക്ക് 100 ഡോളറായിരുന്നു ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില. വീപ്പയ്ക്ക് 42 ഡോളറായി വില കുറഞ്ഞെങ്കിലും രാജ്യത്തെ എണ്ണ വിലയില്‍ അത് പ്രതിഫലിക്കുന്നില്ല.
കൊവിഡും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില വര്‍ധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."