ദേശീയപാതയില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
തുറവൂര്‍: രാത്രി കാലങ്ങളില്‍ ദേശീയ പാതയോരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി. വാഹനങ്ങളില്‍ കൊണ്ടുവരുന്ന മാലിന്യം പാതയോരത്ത് തള്ളിയിട്ട് കടന്നുകളയുന്നത് പതിവാണെന്ന് സമീപവാസികള്‍ പറയുന്നു. തുറവൂര്‍ തെക്ക് ആലക്കാപറമ്പില്‍ ജപ്പാന്‍ ശുദ്ധജല പൈപ്പിന്റെ വാല്‍വിന്റെ സമീപത്ത് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. ഇവ ഒഴുകി സമീപത്തെ വെള്ളക്കെട്ടില്‍ നിറഞ്ഞു കിടക്കുന്നതിനാല്‍ പകര്‍ച്ചവ്യാധി ഭീഷണിയുമുണ്ട്.
പുത്തന്‍ചന്തയ്ക്ക് സമീപം, പത്മാക്ഷിക്കവല, പൊന്നാംവെളി, പട്ടണക്കാട്, കുത്തിയതോട്, ചന്തിരൂര്‍ പാലങ്ങള്‍ക്ക് സമീപം എന്നിവിടങ്ങളില്‍ ആഴ്ചകള്‍ തോറും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിട്ടുണ്ട്. ആളുകള്‍ക്ക് മൂക്ക് പൊത്താതെ ഇതുവഴി കടന്നു പോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ഒരോ ജില്ലകളില്‍ നിന്ന് ടാങ്കര്‍ ജോലികളില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ ബ്രഹ്മപുരത്തെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ എത്തിക്കണമെന്നും അതും പകല്‍ സമയങ്ങളിലാണ് നടത്തേണ്ടതുമാണെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് ജില്ല സെപ്റ്റിക് ടാങ്ക് ക്ലീനിങ് അസോസിയേഷന്‍ പറയുന്നു. എന്നാല്‍ രാത്രികാലങ്ങളില്‍ മാലിന്യം ശേഖരിച്ച് കൂടുതല്‍ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുന്ന ചില കരാറുകാരാണ് പാതയോരത്ത് മാലിന്യം തള്ളുന്നതെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.
അസോസിയേഷന് 40 വണ്ടികളുണ്ട്. അവയെല്ലാം പകല്‍ സമയത്ത് മാലിന്യം ശേഖരിച്ച് ബ്രഹ്മപുരത്തെ പ്ലാന്റിലാണ് നല്‍കുന്നത്. രാത്രി കാലത്ത് ഓടുന്ന വണ്ടികള്‍ പിടിച്ചെടുക്കാന്‍ പോലിസ് തയ്യാറാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
രാത്രിയില്‍ പട്രോളിങ് നടത്തുന്നതില്‍ പൊലിസുകാര്‍ വരുത്തുന്ന വീഴ്ചയാണ് മാലിന്യം തള്ളുന്നവര്‍ക്ക് സഹായകമാകുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്. ദേശീയ പാതയോരത്ത് മാലിന്യം തള്ളുന്നെന്ന പരാതിയെ തുടര്‍ന്ന് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. ലോറികള്‍ സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന വിവരം ലഭിക്കുമ്പോള്‍ അവിടെ ചെല്ലുമ്പോള്‍ മാലിന്യം തള്ളി കടന്നിട്ടുണ്ടാകുമെന്ന് കുത്തിയതോട് സി.ഐ.സുധിലാല്‍ പറഞ്ഞു. ജനങ്ങള്‍ കൃത്യസമയത്ത് വിവരം നല്‍കിയാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."