ജവാന്‍മാരുടെ ദുരിതങ്ങള്‍ക്ക് പരിഹാരത്തിനായി കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂര്‍
ന്യൂഡല്‍ഹി: സൈന്യത്തില്‍ ജവാന്മാര്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് ബി.എസ്.എഫില്‍ നിന്ന് പുറത്താക്കപ്പെട്ട ജവാന്‍ തേജ് ബഹാദൂര്‍ യാദവ്. ജവാന്മാരുടെ ശമ്പളമോ സൗകര്യങ്ങളോ വര്‍ധിക്കുന്നില്ല. നല്ല ഭക്ഷണവും അവധികളും ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ സൈന്യം ഒരു നടപടിയും സ്വീകരിക്കുന്നില്ല. ജവാന്മാരുടെ പ്രയാസങ്ങള്‍ എന്തെല്ലാമെന്ന് കേന്ദ്രസര്‍ക്കാര്‍ കേള്‍ക്കണം. തങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കണമെന്നാണ് അപേക്ഷയെന്നും തേജ് ബഹാദൂര്‍ മാധ്യമങ്ങളോടുപറഞ്ഞു.
കഴിഞ്ഞ ജനുവരി എട്ടിനാണ് കശ്മിര്‍ അതിര്‍ത്തിയില്‍ ബി.എസ്.എഫ് 29 ബറ്റാലിയനില്‍ കാവല്‍ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂര്‍ താനടക്കമുള്ള സൈനികര്‍ക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലെന്നും പലപ്പോഴും പട്ടിണിയോടെയാണ് രാത്രി ചെലവഴിക്കുന്നതെന്നും പരാതി ഉന്നയിച്ചുകൊണ്ടുള്ള വിഡിയോ സാമൂഹിക മാധ്യമം വഴി പുറത്തുവിട്ടത്. സംഭവം വിവാദമായതോടെ സൈനിക മേധാവികള്‍ ഇടപെട്ട് കാവല്‍ ഡ്യൂട്ടിയില്‍ നിന്ന് തേജ് ബഹാദൂറിനെ മാറ്റി. ഇതിനിടെ വെളിപ്പെടുത്തലുകള്‍ പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവിനുമേല്‍ സമ്മര്‍ദം ഉണ്ടായിരുന്നതായും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും വ്യക്തമാക്കി ഭാര്യ ശര്‍മിളയും രംഗത്തെത്തി. എന്നാല്‍, ഈ ആരോപണങ്ങള്‍ ബി.എസ്.എഫ് നിഷേധിച്ചു.
തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തേജ് ബഹാദൂറിനെ സൈനിക സേവനത്തില്‍ നിന്ന് പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ബി.എസ്.എഫ് അധികൃതര്‍ ഇറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."