HOME
DETAILS

കാരാപ്പുഴ, ബാണാസുരസാഗര്‍ പദ്ധതികള്‍; നടക്കുന്നത് കീശവീര്‍പ്പിക്കല്‍ മാത്രം

  
backup
April 20 2017 | 21:04 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ac%e0%b4%be%e0%b4%a3%e0%b4%be%e0%b4%b8%e0%b5%81%e0%b4%b0%e0%b4%b8%e0%b4%be%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d



പുല്‍പ്പള്ളി: വയനാട്ടില്‍ നിന്നുള്ള വെള്ളത്തെ മാത്രം ആശ്രയിച്ച് മൂന്ന് അണക്കെട്ടുകള്‍ നിര്‍മിച്ച് കുടിവെള്ളം, വൈദ്യുതി, മീന്‍ വളര്‍ത്തല്‍ തുടങ്ങിയവയിലൂടെ കര്‍ണാടക നേട്ടം കൊയ്യുമ്പോള്‍ ഉള്ള പദ്ധതികളെ രാഷ്ട്രീയ, ഉദ്യോഗസ്ഥ, കരാറുകാര്‍ എന്നിവര്‍ സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഉപയോഗിക്കുന്നത്.
 സമീപ കാലങ്ങളിലായി വന്‍ വരള്‍ച നേരിടുന്ന വയനാട്ടില്‍ 19 ടി.എം.സി ജലം സംഭരിച്ചാല്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കമെന്നിരിക്കെ ഉള്ള പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടിയെടുക്കാതെ പദ്ധതികളെ വെള്ളാനകളാക്കുകയാണ് ഭരണകൂട-ഉദ്യോഗസ്ഥ വര്‍ഗം.
കബനിയുടെ കൈവഴിയാണ് കാരാപ്പുഴ. കാക്കവയലിനു സമീപം മതടയണ നിര്‍മിച്ച് വയനാട്ടിലെ 5221ഹെക്ടര്‍ സ്ഥലത്ത് കൃഷിക്ക് ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പദ്ധതി ആരംഭിച്ചത്. 1978-ല്‍ നിര്‍മാണം ആരംഭിച്ച് 1980-ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത് 7.6-കോടി രൂപയായിരുന്നു പദ്ധതിക്കു വേണ്ടി കണക്കാക്കിയ മുതല്‍മുടക്ക്. മൂന്ന് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് കാരാപ്പുഴ പദ്ധതി 30 വര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയാക്കിയിട്ടില്ല.
              കാരാപ്പുഴ പദ്ധതി എങ്ങുമെത്തിയില്ലെങ്കിലും ഇതുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ടവരെല്ലാം കോടീശ്വരന്മാരായി എന്നത് മാത്രമാണ് പദ്ധതികൊണ്ടുണ്ടായ നേട്ടം. 7.6-കോടി രൂപ മതിപ്പു ചെലവ് പ്രതീക്ഷിച്ച പദ്ധതിക്ക് 315.3 കോടി രൂപയാണ് ഇതുവരെ ചിലവഴിച്ചതെന്നാണ് കഴിഞ്ഞാഴ്ച ഇതു സംബന്ധിച്ച സംസ്ഥാനതല അവലോകന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. കൂടാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇനിയും 254 കോടി രൂപ വേണമെന്നും ഉദ്യോഗസ്ഥര്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കു ശേഷം മാത്രമെ പദ്ധതികള്‍ക്ക് കൂടുതല്‍ പണം അനുവദിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ്.കാവേരി ട്രിബ്യൂണല്‍ വിധിപ്രകാരം കബനിബേസില്‍ നിന്ന് 21 ടി.എം.സി ജലം വയനാടിന് അര്‍ഹതപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ രണ്ട് ടി.എം.സി ജലം പോലും ഉപയോഗിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്. ബാണാസുരസാഗര്‍ പദ്ധതിയുടെ സ്ഥിതിയും മറിച്ചല്ല. 1971-ലാണ് ബാണാസുരസാഗര്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികളാരംഭിച്ചത്. പടിഞ്ഞാറത്തറക്ക് സമീപം ബാണാസുരസാഗര്‍ മലയടിവാരത്തായിരുന്നു പദ്ധതിയുടെ അണക്കെട്ട് നിര്‍മാണം ആരംഭിച്ചത്. കബനിയുടെ കൈവഴിയായ കടമാന്‍തോടിന് കുറുകെയായിരുന്നു അണക്കെട്ട് നിര്‍മാണം. 1.37-കോടി രൂപയായിരുന്നു പദ്ധതിയുടെ പ്രാരംഭ ചെലവ് പ്രതീക്ഷിച്ചിരുന്നത്. 850-മീറ്റര്‍ നീളമുള്ള അണക്കെട്ടിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ 775.6-മീറ്ററായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ മണ്‍ അണക്കെട്ടുകളില്‍ രണ്ടാമത്തെതെന്ന ഖ്യാതിയോടുകൂടെയായിരുന്നു ബാണാസുരസാഗറിന്റെ തുടക്കം.
7.2 ടി.എം.സി ജലമാണ് ബാണാസുരസാഗറിന്റെ ജലസംഭരണം. ഇതില്‍ 1.7 ടി.എം.സി ജലസേചനത്തിനും 6 ടി.എം.സി വൈദ്യുതി ഉല്‍പാദനത്തിനുമെന്നായിരുന്നു കണക്കുകൂട്ടല്‍. കടമാന്‍തോട് തടത്തില്‍ 3200-ഹെക്ടര്‍, കുറ്റ്യാടി തടത്തില്‍ 5200-ഹെക്ടര്‍ സ്ഥലത്തും കൃഷിക്ക് ജലം ലഭ്യമാക്കുകയെന്നതായിരുന്നു പദ്ധതി ആരംഭിക്കുമ്പോള്‍ പറഞ്ഞിരുന്നത്. ജലസേചനത്തിനായി നിര്‍മാണം ആരംഭിച്ച കനാലുകളുടെ പ്രവൃത്തികള്‍ തൂണുകളില്‍ മാത്രമൊതുങ്ങി. പദ്ധതിക്കായി 1604 കി.മീറ്റര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇതില്‍ 224 ഹെക്ടര്‍ ഭൂമി സ്വാഭാവിക വനമായിരുന്നു. 1380-ഹെക്ടര്‍ സ്വകാര്യ ഭൂമിയും ബാണാസുരസാഗര്‍ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനു പുറമെ 43 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയും പദ്ധതിക്കായി നീക്കിവച്ചു.
കാര്‍ഷിക മേഖലയിലെ ജലസേചനം, കുടിവെള്ളം എന്ന പദ്ധതികള്‍ അധികൃതര്‍ വിസ്മരിച്ച മട്ടാണ്. നിലവില്‍ ഡാമിന്റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തി വരുമാനമുണ്ടാക്കാനാണ് ഇപ്പോഴത്തെ ശ്രമം. കാവേരി നദീജലകരാര്‍ മുഖേന ലഭ്യമാകേണ്ട വെള്ളം പോലും വയനാടിന് ലഭ്യമാക്കാന്‍ മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ ശ്രമിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കൊടും വരള്‍ചയില്‍ വയനാട് ഒരുകുമ്പോള്‍ ഇവിടെ പെയ്യുന്ന മഴയെ മാത്രം ആശ്രയിച്ച് തൊട്ടടുത്ത കര്‍ണാടക നേട്ടങ്ങള്‍ കൊയ്യുകയാണ്. വയനാട്ടില്‍ നിന്ന് ഒഴുകിയെത്തുന്ന ഓരോതുള്ളി ജലവും കര്‍ണാടകക്ക് ജീവജലമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  17 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  17 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  17 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  18 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  18 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  18 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  18 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  19 hours ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  19 hours ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  20 hours ago