മാതൃഭാഷാ സംരക്ഷണത്തിന് മലയാള സര്‍വകലാശാലയുടെ പദ്ധതി
തിരൂര്‍: മാതൃഭാഷ സംരക്ഷണത്തിനും പരിപോഷണത്തിനുമായി മലയാള സര്‍വകലാശാലയുടെ കര്‍മ പദ്ധതി. മാതൃഭാഷാ സംഗമം നടത്തി മലയാള സര്‍വകലാശാല തയാറാക്കിയ കര്‍മപദ്ധതിയില്‍ ഉള്‍പ്പെട്ട 10 ഇന നിര്‍ദേശങ്ങള്‍ മൂന്നു മാസത്തിനകം സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും.
മലയാള ബോധന സംവിധാനം പരിഷ്‌ക്കരിക്കാനും ബി.എ, ബി.എസ്.സി മേഖലയില്‍ ചില കോഴ്‌സുകള്‍ക്ക് മലയാള പാഠപുസ്തകങ്ങള്‍ തയാറാക്കാനും പരിഭാഷാ പദ്ധതിക്ക് ഭാഷാ ഇന്‍സിസ്റ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി, മലയാള സര്‍വകലാശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിലുള്ള പ്രവര്‍ത്തനം തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
ഭാഷാ നിയമത്തിലെ പരിമിതികള്‍ പരിഹരിക്കല്‍, ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സംവിധാനം വ്യാപകമാകുന്നതിനെതിരേ സര്‍ക്കാര്‍ തലത്തില്‍ ബോധവല്‍ക്കരണം, കേരളത്തില്‍ സര്‍ക്കാര്‍ ജോലികളില്‍ മലയാള ഭാഷാ പരിജ്ഞാനം നിര്‍ബന്ധമാക്കല്‍, അതുവഴി ഉപജീവനത്തിനും അതിജീവനത്തിനും മലയാള ഭാഷ ഉതകുമെന്ന തോന്നലുïാക്കല്‍, സര്‍വകലാശാലകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ മലയാളത്തില്‍ സമര്‍പ്പിക്കാന്‍ അവസരമൊരുക്കല്‍ പ്ലേ, നഴ്‌സറി സ്‌കൂളുടെ കടന്നുകയറ്റം നിയന്ത്രിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം, നീറ്റ് പരീക്ഷയില്‍ മലയാളം നിര്‍ബന്ധമാക്കല്‍, മലയാളത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതിക പദങ്ങളുടെ ഡിക്ഷണറി തയാറാക്കി പ്രസിദ്ധീകരിക്കല്‍, കളികളിലൂടെ മലയാളം പഠിക്കാന്‍ സംവിധാനമൊരുക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളാണ് മലയാള സര്‍വകലാശാല സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുക.
ആര്‍. നന്ദകുമാര്‍, പ്രൊഫ. ആര്‍.വി.ജി മേനോന്‍, ഡോ. എം.എന്‍ കാരശേരി, ഡോ. പി. പവിത്രന്‍, ഡോ. കെ.എം അനില്‍, കെ.പി രാമനുണ്ണി, പ്രൊഫ. വി.എന്‍ മുരളി, കാളീശ്വരം രാജ്, പിരപ്പന്‍കോട് മുരളി, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, കുരീപ്പുഴ ശ്രീകുമാര്‍, വൈശാഖന്‍, ഡോ. കെ.എന്‍ ഗണേഷ്, വി. കാര്‍ത്തികേയന്‍ നായര്‍, കെ.പി മോഹനന്‍ തുടങ്ങിയവരുടെ പങ്കാളിത്തത്തില്‍ ചേര്‍ന്ന മാതൃഭാഷ സംരക്ഷണ സംഗമ ചര്‍ച്ചയില്‍ ഉരുതിരിഞ്ഞ നിര്‍ദേശങ്ങളാണ് കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നതെന്ന് വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ പറഞ്ഞു. യു.ജി.സി അംഗീകാരം ലഭിച്ചതിന് ശേഷം മലയാള യൂനിവേഴ്‌സിറ്റിയില്‍ കോഴ്‌സുകള്‍ വര്‍ധിപ്പിക്കുന്നത് പരിഗണനയിലുïെന്നും സാമ്പ്രദായിക രീതിയില്‍ നിന്ന് വ്യത്യസ്തമായി മലയാള ഭാഷാഅടിസ്ഥാനത്തില്‍ എം.കോം, എം.എസ്.സി മാത്തമാറ്റിക്‌സ്, ലൈബ്രറി സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകള്‍ തുടങ്ങുന്നത് ആലോചിക്കുമെന്നും വി.സി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."