HOME
DETAILS
MAL
അടച്ചിട്ട വീട്ടില്‍നിന്നു നാലരപവന്‍ സ്വര്‍ണവും 25,000 രൂപയും കവര്‍ന്നു
backup
April 20 2017 | 22:04 PM
മഞ്ചേരി: അടച്ചിട്ട വീട്ടില്‍ നിന്നു നാലരപവന്‍ സ്വര്‍ണവും 25,000രൂപയും കവര്‍ന്നു. മഞ്ചേരി പയ്യനാട് ക്രിസ്ത്യന്‍ പള്ളിക്കു സമീപം മുകളയന് പറമ്പില്‍ ബിന്ദുതോമസിന്റെ അടച്ചിട്ടവീട്ടിലാണ് മോഷണം നടന്നത്.
ഇക്കഴിഞ്ഞ 13-ാം തിയതി മുതല്‍ ഇവര്‍ വീട്ടില്‍ ഉïായിരുന്നില്ല. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും മോഷണം പോയതായി അറിയുന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്ക്കുവേïിയുള്ള അന്വേഷണം പൊലിസ് ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."