ഒലവക്കോട് നിളാനഗറിന്് നഗരസഭയുടെ ശുചിത്വ അവാര്‍ഡ്
പാലക്കാട്: നഗരസഭാ പ്രദേശത്ത് ഏറ്റവും ശുചിത്വമുള്ള റസിഡന്‍ഷ്യല്‍ കോളനിക്കുള്ള പാലക്കാട് നഗരസഭയുടെ സ്വഛ് അവാര്‍ഡ് ഒലവക്കോട് നിളാനഗറിന് ലഭിച്ചു. അപാര്‍ട്ട്‌മെന്റിനുള്ള അവാര്‍ഡ് വെണ്ണക്കര ടെമ്പിള്‍ ചാരിയറ്റ് അപാര്‍ട്ട്‌മെന്റ് കരസ്ഥമാക്കി.
നഗരസഭയിലെ 52 വാര്‍ഡുകളില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ കോളനികള്‍ക്കിടയില്‍ നടത്തിയ ശുചിത്വ മത്സരത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ പ്രത്യേക സ്‌ക്വാഡ് നടത്തിയ നിരീക്ഷണത്തിനും പഠനത്തിനും ശേഷമാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. അടുക്കള-പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഒലവക്കോട് നിളാനഗറില്‍ പ്രത്യേക സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. കോളനിയും പരിസരങ്ങളും ഹരിതാഭമാക്കിയതോടൊപ്പം പ്ലാസ്റ്റിക് വിമുക്തവുമാക്കിയിട്ടുണ്ട്. വീടുകളില്‍ നിന്നുള്ള മലിനജലം ചാലിലേക്ക് ഒഴുക്കാത്തവിധമാണ് ക്രമീകരിച്ചിട്ടുള്ളത്.
മിക്കവാറും വീടുകളില്‍ അടുക്കളമാലിന്യം സംസ്‌കരിക്കുന്നതിന് പൈപ്പ്, റിംഗ് കമ്പോസ്റ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒന്നിടവിട്ട വീടുകളില്‍ സോളാര്‍ വിളക്കുകള്‍ സ്ഥാപിച്ചതും മാതൃകാപരമാണ്. നഗരത്തിലെ മറ്റു അപാര്‍ട്ട്‌മെന്റുകളില്‍ നിന്നും വ്യത്യസ്ഥമായി വെണ്ണക്കര ടെമ്പിള്‍ ചാരിയറ്റില്‍ ശുചിത്വത്തിന് പ്രത്യേക സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.
നഗരസഭ സംഘടിപ്പിച്ച റെസിഡന്‍സ് വെല്‍ഫയര്‍ അസോസിയേഷനുകളുടെ യോഗത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയന്തി രാമനാഥന്‍, സെക്രട്ടറി രഘുരാമന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എം.ഷമീര്‍ സംസാരിച്ചു. നിളാനഗര്‍ പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ജി.വിനോദ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."