മായന്‍ കലണ്ടറിനു തെറ്റി; ലോകം അവസാനിച്ചില്ല
പാരിസ്: 2020 ജൂണ്‍ 21ന് ലോകം അവസാനിക്കുമെന്നാണ് മായന്‍ കലണ്ടര്‍ പറയുന്നത്. എന്നാല്‍ ആ തീയതിക്കു ശേഷവും ലോകം നിലനില്‍ക്കുന്നത് മായന്‍ കലണ്ടര്‍ വിശ്വാസികളെ അദ്ഭുതപ്പെടുത്തുന്നുണ്ടാവും. നേരത്തെ 2012 ഡിസംബര്‍ 21 ലോകാവസാനദിനമാണെന്നാണ് ഈ ആശയക്കാര്‍ വിശ്വസിച്ചിരുന്നത്. സുമേറിയക്കാര് കണ്ടെത്തിയതെന്നു പറയപ്പെടുന്ന നിബിറു എന്ന ഗ്രഹം ഭൂമിയുടെ നേരെ വന്നുകൊണ്ടിരിക്കുകയാണെന്നും അത് ലോകാവസാനത്തിനിടയാക്കുമെന്നുമായിരുന്നു വിശ്വാസം. ആദ്യം 2003 മെയ് മാസമായിരുന്നു ആ മഹാവിപത്ത് സംഭവിക്കുമെന്നു പറഞ്ഞത്. അത് സംഭവിക്കാതിരുന്നതോടെ ലോകാവസാന തീയതി പുതുക്കി 2012 ആക്കി. അന്നും ലോകാവസാനം സംഭവിക്കാതിരുന്നതോടെയാണ് മായന്‍ കലണ്ടറുകാര്‍ തീയതി 2020 ജൂണ്‍ 21 ആക്കിയത്. ഏതായാലും അവര്‍ക്ക് ആശ്വസിക്കാം, ലോകം അവസാനിച്ചിട്ടില്ല.
1582ലാണ് മായന്‍ കലണ്ടര്‍ നിലവില്‍വന്നത്. ഇന്ന് ലോകത്ത് ഭൂരിഭാഗം ആളുകളും പിന്‍പറ്റുന്നത് ഗ്രിഗോറിയന്‍ കലണ്ടറിനെയാണെങ്കിലും ലോകത്ത് ഒരുകാലത്ത് ഏറ്റവും അറിയപ്പെട്ട രണ്ടു കലണ്ടറുകള്‍ ജൂലിയന്‍ കലണ്ടറും മായന്‍ കലണ്ടറുമായിരുന്നു. ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറുന്നതോടെ 11 ദിവസം നഷ്ടപ്പെടുന്നതായി ജൂലിയന്‍ കലണ്ടര്‍ പിന്തുടര്ന്നുവന്നവര് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."