മാജിക് മസാലയെന്ന വാക്ക് ആരുടെയും കുത്തകയല്ലെന്ന് മദ്രാസ് ഹൈക്കോടതി
നെസ്ലെക്കെതിരായ സണ്ഫെസ്റ്റിന്റെ ഹരജി തള്ളി
ചെന്നൈ: മാജിക്ക് മസാലയെന്ന വാക്ക് ആരുടെയും കുത്തകയല്ലെന്നും അത് ഇന്ത്യന്‍ ഭക്ഷ്യമേഖലയിലെ പൊതുവായ പ്രയോഗമാണെന്നും മദ്രാസ് ഹൈക്കോടതി. മാജിക്ക് മസാലയെന്ന വാക്ക് ന്യൂഡില്‍സ് പാക്കറ്റില്‍ ഉപയോഗിച്ചതിന് നെസ്ലെ മാഗിക്കെതിരായ സണ്‍ഫെസ്റ്റ് യെപ്പി ന്യൂഡില്‍സിന്റെ ഹരജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സി. സര്വണത്തിന്റെ ഉത്തരവ്.
2010 മുതലാണ് ഐ.ടി.സിയുടെ സണ്‍ഫെസ്റ്റ് യെപ്പി മാജിക് മസാല ന്യൂഡില്‍സ് പുറത്തിറക്കുന്നത്. 2013ല്‍ നെസ്ലെ മാഗിയും മാജിക് മസാലയെന്ന പേരില്‍ ന്യൂഡില്‍സ് പുറത്തിറക്കി. ഇതിനെതിരേ ഐ.ടി.സി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മാജിക് എന്ന വാക്കിന്റെയോ മസാലയെന്ന വാക്കിന്റെയോ കുത്തക സണ്ഫെസ്റ്റിന് അവകാശപ്പെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
ഇന്ത്യന്‍ ഭക്ഷണത്തെ വിശേഷിപ്പിക്കുന്ന പൊതുവായ പ്രയോഗങ്ങളിലൊന്നാണിത്. പൊതുവായൊരു വാക്ക് ഒരാള്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെന്ന് വച്ച് മറ്റാരും അതുപയോഗിക്കരുതെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും കോടതി ചോദിച്ചു. മാജിക് മസാലെന്ന പദം ട്രേഡ് മാര്‍ക്കോ ബ്രാന്‍ഡോ അല്ലെന്നും കോടതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."