ആദിവാസികള്‍ക്ക് ഭൂമി വിട്ടുനല്‍കി ജബ്ബാര്‍ മാതൃകയായി
അഗളി : എക്കാലത്തും ആദിവാസി ചൂഷണങ്ങളുടെ കഥകള്‍ മാത്രം കേള്‍ക്കുന്ന അട്ടപ്പാടിയില്‍ നിന്ന് ആദിവാസികള്‍ക്കായി നിര്‍മ്മിക്കുന്ന കമ്യൂണിറ്റി ഹാളിന് സൗജന്യമായി ഭൂമി വിട്ടുനല്‍കി കാവുണ്ടിക്കല്ലിലെ ജബ്ബാര്‍ മാതൃകയായി. സംഭവമറിഞ്ഞ് ജബ്ബാറിനെ അഭിനന്ദിക്കാന്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും മത്സരിക്കുകയാണ്.
ആദിവാസികളുടെ ഭൂമിപ്രശ്‌നം എക്കാലത്തും വാര്‍ത്താമാധ്യമങ്ങളില്‍ ഏറെ പ്രാധാന്യത്തോടെ ഇടം പിടിക്കാറുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അട്ടപ്പാടി ഉള്‍പ്പെടുന്ന ഭൂപ്രദേശം മണ്ണാര്‍ക്കാട് മൂപ്പില്‍നായരുടെ അധീനതയിലായിരുന്നു. പിന്നീട് ഈ ഭൂമി മുഴുവന്‍ ആദിവാസികള്‍ക്കും അന്നുണ്ടായിരുന്ന മറ്റ് കുടിയേറ്റക്കാര്‍ക്കും കൈമാറുകയായിരുന്നു. കൊടുക്കല്‍വാങ്ങലുകള്‍ പിന്നീട് നിരവധി ഉണ്ടായെങ്കിലും ആദിവാസികളുടെ ഭൂമി ചിലരെങ്കിലും തട്ടിയെടുത്തതായി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. ഈ വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഇതിനിടയിലാണ് അട്ടപ്പാടി കാവുണ്ടിക്കല്‍ ഊരില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കുന്ന കമ്യൂണിറ്റി ഹാളിനായി അഞ്ചുസെന്റ് ഭൂമി ജബ്ബാര്‍ സൗജന്യമായി നല്‍കിയത്.
അട്ടപ്പാടിയിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകരില്‍ ഒരാളായിരുന്ന അബൂബക്കറിന്റെ മകനാണ് ജബ്ബാര്‍. കാവുണ്ടിക്കല്‍ ഊരില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ.എന്‍ ഷംസുദ്ധീന്‍ ജബ്ബാറിനെ ആദരിച്ചു. ഐ.ടി.ഡി.പി ഉദ്യോഗസ്ഥര്‍, ഊര് നിവാസികള്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."